പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന സലാറിന്റെ റിലീസ് തീയതി മാറ്റുമെന്ന് അഭ്യൂഹങ്ങൾ തള്ളി സിനിമയുടെ നിർമ്മാതാക്കൾ .’സലാർ’ സെപ്റ്റംബർ 28-ന് തന്നെ റിലീസ് ചെയ്യുമെന്ന് ഹോംബാലെ ഫിലിംസിന്റെ തലവൻ വിജയ് കിരഗന്ദൂർ അറിയിച്ചു. കെജിഎഫിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമയാണ് സലാർ.
അടുത്തിടെ ഒരു അഭിമുഖത്തിൽ സലാറിന്റെ 85 ശതമാനം ചിത്രീകരണം പൂർത്തിയാക്കിയതായി നിർമ്മാതാവ് വിജയ് കിരഗന്ദൂർ അറിയിച്ചിരുന്നു. ജനുവരിയോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.വിഎഫ്എക്സ് വർക്കുകൾ പൂർത്തിയാക്കാൻ ആറുമാസമെടുക്കുമെന്നും വിജയ് കിരഗന്ദൂർ അറിയിച്ചു.ചിത്രത്തിന് രണ്ട് ഭാഗമുണ്ടെങ്കിൽ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി സംബന്ധിച്ച വിവരങഅങൾ പുറത്ത് വിട്ടിട്ടില്ല.
ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക. കൂടാതെ ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സലാർ മരണപ്പെടുന്ന സുഹൃത്തിന് നൽകിയ വാഗ്ദാനം പാലിക്കാൻ ശ്രമിക്കുന്ന ഒരു ഗുണ്ടാനേതാവിന്റെ കഥയാണെന്നാണ് പറയുന്നു. സിനിമയുടെ ഛായാഗ്രാഹകൻ ഭുവൻ ഗൗഡയും എഡിറ്റർ ഉജ്വൽ കുൽക്കർണിയുമാണ്.രവി ബസൂരാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…