‘കെജിഎഫ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീലിന്റെ ജന്മദിനാമായിരുന്നു ഇന്നലെ. പ്രഭാസിനെ നായകനാക്കി ‘സലാർ’ എന്ന ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ് പ്രശാന്ത് നീൽ. ഇപ്പോഴിതാ ‘സലാറി’ന്റെ ചിത്രീകരണത്തിനിടെ പ്രഭാസും സഹപ്രവർത്തകരും സംവിധായകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിൽ പ്രചരിക്കുന്നത്. ‘സലാർ’ എന്ന ചിത്രത്തിന്റെ സെറ്റിലെ വീഡിയോയും പ്രശാന്ത് നീലിന്റേതായി പുറത്തുവിട്ടിട്ടുണ്ട്.
അതേ സമയം ഹാംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരംഗന്ദുറാണ് സലാർ എന്ന ചിത്രത്തിന്റെ നിർമാണം.ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക. മധു ഗുരുസ്വാമിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രവി ബസ്രുറാണ് .
പ്രശാന്ത് നീലും പ്രഭാസും മറ്റൊരു ചിത്രത്തിനായും ഒന്നിക്കുന്നുവെന്ന് നിർമാതാവ് ദിൽ രാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു പുരാണ സിനിമയായിരിക്കും ഇതെന്നും തിരക്കഥ പ്രശാന്ത് പൂർത്തിയാക്കിയെന്നും വ്യക്തമാക്കിയ ദിൽ രാജു ജൂനിയൻ എൻടിആർ ചിത്രത്തിനു ശേഷമാകും പ്രഭാസിന്റെ പ്രൊജക്റ്റ് ആരംഭിക്കുകയെന്നും പറഞ്ഞു.മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും ചേർന്നാണ് ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…