വീണ്ടും ഞെട്ടിക്കാൻ ദുൽഖർ, ഇത്തവണ സീതാരാമം ടീമിന്റെ കൂടെ ഒരു പാൻ ഇന്ത്യൻ സ്റ്റാറും; റിപ്പോർട്ടുകൾ പുറത്ത്

സീതാരാമത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്കിടിൽ വലിയ സ്വീകാര്യത സൃഷ്ടിക്കാൻ ദുൽഖർ സൽമാന് സാധിച്ചിരുന്നു. 90 കോടിയിലധികം കളക്ഷൻ നേടി സീതാരാമം വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ദുൽഖറിന്റെ പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. അതിൽ തന്നെ സീതാരാമം ടീം വീണ്ടും ഒന്നിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ ദുൽഖർ സാക്ഷാൽ പ്രഭാസിനൊപ്പമാകും എത്തുക എന്നുള്ളതാണ് ശ്രദ്ധേയം.

സീതാരാമത്തിൽ സീതയായി എത്തിയ മൃണാൾ താക്കൂർ നായികയാകുന്ന സിനിമയിൽ അതിഥി വേഷത്തില്ലാകും ദുൽഖർ എത്തുക. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. സലാർ 2 , സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളാണ് പ്രഭാസ് അടുത്തതായി ചെയ്യുക. നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി മെയ് 9ന് റിലീസ് ചെയ്യും ചെയ്യും.

ഈ സിനിമയിലും ദുൽഖർ അതിഥി വേഷത്തിൽ എത്തുമെന്നുള്ള റിപ്പോർട്ടുകളുണ്ട്. കമൽഹാസൻ, അമിതാബ് ബച്ചൻ, എസ് എസ് രാജമൗലി എന്നിവരും പ്രഭാസിനൊപ്പം കൽക്കിയിൽ അഭിനയിച്ചിട്ടുണ്ട്. ലക്കി ഭാസ്‌കർ എന്ന തെലുങ്ക് ചിത്രവും സൂര്യ- സുധ കൊങ്ങര ടീമിന്റെ വരാനിരിക്കുന്ന സിനിമയിലും നടൻ അഭിനയിക്കും. കാന്ത, ഗോലി എന്നീ തമിഴ് ചിത്രങ്ങളും ദുൽഖർ സൽമാൻ ചെയ്യുമെന്നാണ് സൂചന.

Ajay

Recent Posts

ഇത് വെറും ഒരു ഷോ മാത്രമാണെന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം, ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ബഡായ്. അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് ആര്യ…

4 mins ago

ഇസ്രായേലിന് താക്കീതുമായി ഹമാസ്

ഇസ്രായേലിന് നേരെ റഫയിൽ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന് ഇസ്രയേലും. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ഒറ്റ…

20 mins ago

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

2 hours ago

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…

3 hours ago

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

15 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

17 hours ago