Categories: Film News

അനുഷ്കയെ വധുവായി സ്വീകരിക്കാനൊരുങ്ങി പ്രഭാസിന്റെ കുടുംബം ; താരങ്ങൾ തയാറല്ല

തെന്നിന്ത്യൻ സിനിമാ ലോകത്ത് വൻ ജനപ്രീതി നേടിയ താരങ്ങളാണ് പ്രഭാസും അനുഷ്ക ശർമ്മയും. അടുത്ത സുഹൃത്തുക്കളുമാണ് പ്രഭാസും അനുഷ്കയും. നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർക്കിഷ്‌ടപ്പെട്ട താര ജോഡിയുമാണ് ഇരുവരും.ബാഹുബലി എന്ന സിനിമയ്ക്ക് ശേഷമാണ് ഈ താരജോഡി പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. രണ്ട് പേരുടെയും കുടുംബങ്ങളും തമ്മിൽ നല്ല അടുപ്പമാണ് പുലർത്തുന്നത്. പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്ന് നാളുകളായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ രണ്ട് പേരും ഈ അഭ്യൂഹങ്ങൾ ഒക്കെ തന്നെ  നിഷേധിക്കുകയാണുണ്ടായത്. പ്രഭാസ് അനുഷ്കയെ വിവാഹം ചെയ്യണമെന്നാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്. ഇപ്പോഴിതാ അനുഷ്കയും പ്രഭാസും തമ്മിൽ അടുക്കാൻ നടന്റെ വീട്ടുകാരും ആ​ഗ്രഹിക്കുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. പ്രഭാസിന്റെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടന് 43 വയസായി. കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്ന് ബന്ധുക്കൾ ആ​ഗ്രഹിക്കുന്നു. പ്രഭാസിനും ഇതിൽ എതിർപ്പൊന്നും ഇല്ല. പക്ഷെ അദ്ദേഹം സോഷ്യൽ അല്ലെന്നതാണ് പ്രധാന പ്രശ്നം. ജോലിക്ക് വേണ്ടി മാത്രമാണ് മിക്കപ്പോഴും പുറത്തേക്ക് പോകുന്നത്. സിനിമാ സെറ്റുകളിൽ മാത്രമാണ് ഭൂരിഭാ​ഗം സമയവും ചെലവഴിക്കുന്നെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഇപ്പോൾ അദ്ദേഹം സിം​ഗിളാണ്. അനുഷ്കയെ ഡേറ്റ് ചെയ്യുന്നില്ല. അവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഈ സൗഹൃദം പ്രണയമായി മാറണമെന്ന് കുടുംബത്തിന് ആ​ഗ്രഹമുണ്ടെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. പക്ഷെ നിലവിൽ ഇരുവരും അതിന് തയ്യാറല്ല. എപ്പോഴെങ്കിലും പ്രണയമായി മാറുമോ എന്ന് ഉറപ്പില്ലെന്നും ഇവർ വ്യക്തമാക്കി. വീട്ടുകാരും ആ​ഗ്രഹിക്കുന്ന സാഹചര്യത്തിൽ ഇരുവരും തമ്മിൽ അടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 41 കാരിയാണ് അനുഷ്ക ശർമ്മ. താരം വിവാ​ഹത്തിന് ഇതുവരെ തയ്യാറായിട്ടില്ല. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ന‌ടി ഒഴിഞ്ഞ് മാറാറാണ് പതിവ്. പ്രഭാസ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നാണ് മുമ്പൊരിക്കൽ അനുഷ്ക പറഞ്ഞത്. എന്നാൽ ഗോസിപ്പുകൾ അതുകൊണ്ടൊന്നും അവസാനിച്ചില്ല. രണ്ട് പേരെക്കുറിച്ചും നേരത്തെ മറ്റ് സഹപ്രവർത്തർക്കൊപ്പം ചേർത്ത് ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. എന്നാൽ ഇവയൊന്നും അധികനാൾ നീണ്ടുനിന്നില്ല. ആദിപുരുഷ് എന്ന സിനിമയിൽ അഭിനയിക്കവെ പ്രഭാസ് നടി കൃതി സനോനുമായി പ്രണയത്തിലായെന്നും വിവാഹത്തിന് ഒരുങ്ങുന്നെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സിനിമയുടെ റിലീസിന് ശേഷം ഈ ​​ഗോസിപ്പ് കെട്ടടങ്ങി.

കരിയറിന്റെ തിരക്കുകളിലാണ് പ്രഭാസ്. സലാർ, കൽക്കി എഡി 2898 എന്നിവയാണ് പ്രഭാസിന്റെ റിലീസ് ചെയ്യാനുള്ള സിനിമകൾ. രണ്ട് സിനിമകളിലും ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ആദിപുരുഷ് എന്ന സിനിമ വൻ പരാജയമായിരുന്നു. പ്രഭാസിന് നേരെ വ്യാപക ട്രോളുകൾ വരാൻ ഈ സിനിമ കാരണമായി. കരിയറിലുണ്ടായ ഇടിവ് വരും ചിത്രങ്ങളിലൂടെ പ്രഭാസ് മറിക‌ടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാഹുബലിക്ക് ശേഷം അതുപോലെയൊരു ഹിറ്റ് പ്രഭാസിന് ലഭിച്ചിട്ടില്ല. അതിനാൽ തന്നെ വരും സിനിമകളുടെ വിജയം നടന് അനിവാര്യമാണ്. മറുവശത്ത് അനുഷ്ക ഷെട്ടിയുടെ മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമ അടുത്തിടെയാണ് റിലീസ് ചെയ്തത്. ഏറെ നാളുകൾക്ക് ശേഷം അനുഷ്ക അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയ സിനിമയായിരുന്നു ഇത്. ബാഹുബലിക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ലഭിച്ചെങ്കിലും പിന്നീട് കുറച്ച് സിനിമകളിൽ മാത്രമേ അനുഷ്ക ഷെട്ടി അഭിനയിച്ചിട്ടുള്ളൂ.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

40 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago