നടന്‍ പ്രഭാസിന്റെ ആരോഗ്യം മോശമായി!! ഷൂട്ടിംഗ് നിര്‍ത്തിവച്ചു

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ പ്രഭാസ്. ഇപ്പോഴിതാ താരത്തിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള വാര്‍ത്തകളാണ് ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില മോശമായതു മൂലം അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ആദിപുരുഷ്,സലാര്‍,പ്രോജക്ട് കെ എന്നിവയാണ് പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍. എന്നാല്‍ അവയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

താരത്തിന്റെ ഹൈ ടെംപറേച്ചര്‍ കാരണം ഷൂട്ടുകള്‍ റദ്ദാക്കിയിരിക്കുകയാണ്. പൂര്‍ണമായി സുഖം പ്രാപിക്കാത്തതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒന്നിലധികം പ്രോജക്ടുകളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന താരത്തിന്റെ ആരോഗ്യത്തെ ബാധിച്ചത്. ഇടവേളകളില്ലാതെയാണ് താരം ഈ ചിത്രങ്ങള്‍ ചെയ്യുന്നത്. പ്രഭാസിന്റെ ഫിറ്റ്നസിനെക്കുറിച്ച് നേരത്തെയും ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു.

അതേസമയം ജൂണ്‍ 16ന് അദ്ദേഹത്തിന്റെ ആദിപുരുഷ് തിയ്യേറ്ററിലെത്തുമെന്നും വാര്‍ത്തകളുണ്ട്. ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ വിഎഫ്ക്‌സാണ് മോശം പ്രതികരണത്തിന് ഇടയാക്കിയത്.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

7 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago