Film News

ട്രെയ്‍ലര്‍ പോലും വന്നില്ല… എന്നിട്ടും! ഏഴ് കടലുകൾക്കപ്പുറം ഇന്ത്യൻ സിനിമയ്ക്ക് വൻ നേട്ടം, ഞെട്ടിച്ച് അഡ്വാൻസ് ബുക്കിംഗ്

ബാഹുബലിക്ക് ശേഷം ലോകം മുഴുവൻ തെലുങ്ക് സിനിമയ്ക്ക് ആരാധകരുണ്ട്. കല്‍കി 2898 എഡി എന്ന പ്രഭാസ് ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം. നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്.

റിലീസിന് രണ്ടാഴ്ചയിലധികം ശേഷിക്കെ ചിത്രത്തെ കുറിച്ചുള്ള ഒരു പുതിയ റിപ്പോര്‍ട്ട് ആണ് ചര്‍ച്ചയാകുന്നത്.
ജൂണ്‍ 27 നാണ് ചിത്രത്തിന്‍റെ റിലീസ്. ബിഗ് ബജറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് റിലീസിന് തലേദിവസം അമേരിക്കയില്‍ പ്രീമിയര്‍ ഷോ നടക്കാറുണ്ട്.

പെയ്ഡ് പ്രീമിയര്‍ ആയി നടക്കുന്ന ഈ പ്രീമിയറിന് ടിക്കറ്റ് നിരക്ക് സാധാരണ ഷോകളേക്കാള്‍ കൂടുതലായിരിക്കും. പ്രീമിയറിന് 17 ദിവസം ശേഷിക്കെ ചിത്രം അമേരിക്കയില്‍ നേടിയ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളാണ് ഞെട്ടിക്കുന്നത്. 2.5 കോടി രൂപയാണ് യുഎസ് പ്രീമിയറിനായുള്ള ബുക്കിംഗിലൂടെ ചിത്രം നേടിയിട്ടുള്ളത്. ട്രെയ്‍ലറോ പാട്ടോ ഒന്നും എത്തിയിട്ടില്ലാത്ത ഒരു ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആണെന്നുള്ളതാണ് പ്രത്യേകത. പ്രീമിയര്‍ നടക്കുന്ന യുഎസിലെ എല്ലാ തിയറ്ററുകളിലേക്കും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുമില്ല.

Ajay

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

21 hours ago