വിവാഹത്തെ കുറിച്ച് പ്രഭാസും കൃതി സനണും!!!

തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസും ബോളിവുഡ് നടി കൃതി സനണും വിവാഹിതരാകുന്നതെന്ന വാര്‍ത്തയാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. അടുത്ത ആഴ്ച്ച മാലിദ്വീപില്‍ വെച്ച് വിവാഹനിശ്ചയം നടക്കുമെന്നാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍.

പ്രചരിക്കുന്ന വാര്‍ത്തകളൊന്നും സത്യമല്ലെന്നും ഭാവന മാത്രമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രഭാസിന്റെ അടുത്ത വൃത്തങ്ങള്‍. ഇരുവരും സഹപ്രവര്‍ത്തകരും നല്ല സുഹൃത്തുക്കളുമാണ്. അതല്ലാതെ ഇരുവര്‍ക്കുമിടയില്‍ മറ്റൊന്നുമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ഓം റാവത്ത് സംവിധാനം ചെയ്ത ആദി പുരുഷ് എന്ന ചിത്രത്തില്‍ പ്രഭാസും കൃതിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് ഇരുവരുടെയും സൗഹൃദം സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്.

ഓം റാവത്ത് രാമായണം ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ആദിപുരുഷ്. 500 കോടി രൂപയുടെ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്നു.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ തന്നെ ട്രോളുകള്‍ നിറഞ്ഞിരുന്നു.
ചിത്രത്തിന്റെ വിഎഫ്എക്‌സിനെതിരെയാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
നിലവാരമില്ലാത്ത വി.എഫ്.എക്സ് ആണെന്നും കാര്‍ട്ടൂണ്‍ വിഎഫ്എക്സ് ഇതിലും മികച്ചതാണെന്നുമായിരുന്നു വിമര്‍ശനം.

എന്നാല്‍, മൊബൈല്‍ സ്‌ക്രീനില്‍ കണ്ടതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും വലിയ സ്‌ക്രീനിലേക്കായി നിര്‍മിച്ച 3ഡി സിനിമയാണിതെന്നുമായിരുന്നു
ഓം റാവത്തിന്റെ വിശദീകരണം. ജൂണ്‍ 16നാണ് ആദിപുരുഷ് തിയേറ്റുകളിലെത്തുന്നത്.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

7 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago