‘പ്രിയപ്പെട്ടവരേ, ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു…’, സന്തോഷ വാര്‍ത്തയുമായി പ്രഭാസ്

ഇന്ത്യയിലെ അഭിനേതാക്കളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരമാണ് നടന്‍ പ്രഭാസ്. എസ്എസ് രാജമൗലിയൊരുക്കിയ ബാഹുബലിയാണ് പ്രഭാസിന്റെ കരിയര്‍ മാറ്റിമറിച്ചത്. ചിത്രത്തിന് പിന്നാലെ വലിയ ആരാധകരാണ് താരത്തിനുണ്ടായത്. ചിത്രത്തിന് പിന്നാലെ നടി അനുഷ്‌കയുമായി താരം പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ താരങ്ങളൊന്നും പ്രതികരിച്ചിട്ടില്ലായിരുന്നു.

ആരാധകലോകം ഏറെ നാളായി താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ വിവാഹത്തിനെ കുറിച്ചൊന്നും താരം ഇതുവരെ പങ്കുവച്ചിട്ടില്ല. എന്നാലിപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രഭാസിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് സോഷ്യലിടത്ത് ചര്‍ച്ചയാവുന്നത്. ‘പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നുവരാന്‍ ഒരുങ്ങുന്നു. കാത്തിരിക്കൂ’ എന്നാണ് പ്രഭാസ് സോഷ്യലിടത്ത് കുറിച്ചത്.

നടന്റെ ഫാന്‍ പേജുകളിലടക്കം വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് ഒരു ‘പ്രാങ്കാ’യിരിക്കാമെന്നും പുതിയ സിനിമയുടെ പ്രമോഷനാണെന്നും അഭിപ്രായവും നിറയുന്നുണ്ട്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കല്‍കി 2898 എഡി’യാണ് പ്രഭാസിന്റേതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. ജൂണ്‍ 27-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രമാണ് കല്‍ക്കി.

Anu

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

9 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago