‘എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തു, എന്നിട്ടും’; വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രഭുദേവ

ഡാൻസെന്ന് കേൾക്കുമ്പോൾ തന്നെ ഇന്ത്യൻ സിനിമയുടെ ആരാധകരുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്ന പേര് നടനും കൊറിയോ​ഗ്രാഫറും അസാധ്യ ഡാൻസറുമായ പ്രഭുദേവയുടേതാണ്. ഇന്ത്യന്‍ സിനിമയുടെ മൈക്കിള്‍ ജാക്‌സണ്‍ എന്നാണ് പ്രഭു ദേവ അറിയപ്പെടുന്നത്. കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ തുടങ്ങി, നായകനായും സംവിധായകനായും നിര്‍മാതാവായുമൊക്കെ കഴിവ് തെളിയിച്ചു. തമിഴ് സിനിമയില്‍ മാത്രമല്ല, തെലുങ്ക് ഹിന്ദി സിനിമകളിലും വിജയം കണ്ട സംവിധായകനും കൊറിയോഗ്രാഫറും നടനുമാണ് പ്രഭുദേവ. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തി ജീവിതം അത്ര സുഖകരമായിരുന്നില്ല. പ്രണയ വിവാഹത്തെ കുറിച്ചും മക്കളുമായുള്ള ബന്ധത്തെ കുറിച്ചും എല്ലാം ഇതാ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭു ദേവ സംസാരിക്കുന്നു. ഇന്റസ്ട്രിയില്‍ പ്രഭുദേവ വളരെ സജീവമാണെങ്കിലും അഭിമുഖങ്ങള്‍ നല്‍കുന്നതെല്ലാം വളരെ കുറവാണ്. ടെലിവിഷന്‍ ഷോകളില്‍ സംസാരിച്ചാലും തന്റെ  സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രഭുദേവ  അധികം സംസാരിക്കാറില്ല. പഹൈസിയോതെറാപിസ്റ് ആയ ഹിമാനി സിംഗിനെ വിവാഹം ചെയ്തതും ഒരു കുഞ്ഞ് ജനിച്ചതുമൊക്കെയായ വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്ത് വന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം പ്രഭു സംസാരിച്ചു. വീട്ടില്‍ അച്ഛന്‍ വളരെ സ്ട്രിക്ട് ആയിരുന്നു എന്ന് പറഞ്ഞാണ് തുടങ്ങിയത്. ഇഷ്ടങ്ങളും ആഗ്രഹങ്ങളും പറയാന്‍ തന്നെ പേടിയായിരുന്നു. എന്നിട്ടും എന്റെ ആദ്യ വിവാഹം പ്രണമായിരുന്നു. ഒരുപാട് എതിര്‍പ്പുകളെ അവഗണിച്ചാണ് അത് ചെയ്തത ഈനും പ്രഭുദേവ പറയുന്ന്നു.  .മക്കളെക്കുറിച്ചും വാചാലനാകുന്നുണ്ട്മൂ പ്രഭുദേവ.

 

മൂത്ത മകന് 20 ഉം രണ്ടാമത്തെ മകന് 15 ഉം വയസ്സായി. പക്ഷെ ഇപ്പോഴും അവർ തനിക്ക്  ചെറിയ കുട്ടികളാണ്. അവരുമായുള്ള അമിതമായ അറ്റാച്ച്‌മെന്റ് കുറയ്ക്കണം എന്നാഗ്രഹിച്ചാലും കഴിയുന്നില്ല. അവര്‍ക്ക് അതൊരു ബാധ്യതയാകുമോ എന്ന ഭയമുണ്ട്. പക്ഷെ മാറി നില്‍ക്കാന്‍ കഴിയുന്നില്ല. അവരാണ് തന്റെ  സന്തോഷം. മക്കള്‍ എങ്ങനെ വളരും, എന്തായി തീരും എന്നൊക്കെയുള്ള ടെന്‍ഷനും അവലാതിയുമുണ്ട്. ഏതൊരു ബന്ധത്തില്‍ നിന്നും അകന്ന് നില്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അങ്ങനെ ഉള്ളവർ  രാജാവാണ് എന്നാണ് പ്രഭുദേവയുടെ അഭിപ്രായം. കൂടുതല്‍ അറ്റാച്ച്‌മെന്റ് ആവുന്നതാണ് പ്രശ്‌നം.

മക്കളുടെ കാര്യത്തില്‍ എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചാലും തനിക്ക്  വിട്ടു വരാന്‍ കഴിയുന്നില്ല എന്നും  പ്രഭു ദേവ പറഞ്ഞു. എന്നാൽ അവരുടെ പ്രണയ വിവാഹത്തിന് താൻ  അനുകൂലിക്കുമോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ എനിക്കതിന് മറുപടി പറയാന്‍ കഴിയില്ല എന്നും  അപ്പോള്‍ ഒരച്ഛനായി  താൻ  എന്തായിരിക്കും ചെയ്യുക  എന്നതിനെ കുറിച്ച് താൻ  ചിന്തിച്ചിട്ടില്ല എന്നും പ്രഭുദേവ പറഞ്ഞു. തനിക്ക് വേണമെങ്കില്‍ അവരുടെ ഇഷ്ടത്തിന് വിടും എന്നൊക്കെ കള്ളം പറയാം. പക്ഷെ സധാ നേരവും അവരെ കുറിച്ച് ആലോചിച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ അതിനൊരു ഉത്തരം നല്‍കാന്‍ സാധിക്കില്ല. വഴക്കും പിണക്കവും എല്ലാം മറക്കാനുള്ളതാണെന്നും പ്രഭു ദേവ പറഞ്ഞു. വഴക്കുകള്‍ ഒരിക്കലും വര്ഷങ്ങളോളം  നീട്ടിക്കൊണ്ടു പോകാന്‍ പാടില്ല. ജീവിതം അത്രയേയുള്ളൂ.  പിണക്കങ്ങള്‍ മറന്ന് സന്തോഷത്തോടെ  ജീവിക്കനാം  എന്നും പ്രഭു ദേവ പറയുന്നു

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

10 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

11 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

11 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

11 hours ago