പ്രഭുദേവയെ അന്ധമായി പ്രണയിച്ച നയൻതാര പ്രഭു എന്ന് കയ്യിൽ പച്ച കുത്തുകവരെ ചെയ്തിരുന്നു

തെന്നിന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് പ്രഭുദേവയും നയൻതാരയും തമ്മിലുള്ള പ്രണയവും വേർപിരിയലും എല്ലാം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആയിരുന്ന പ്രഭുദേവയുമായി നയൻതാര അടുക്കുന്ന സമയത്ത് പ്രഭു ദേവ ബന്ധം പിരിയാൻ കേസ് നല്കിയിരിക്കുകയിരുന്നു. എന്നാൽ നയൻതാരയ്ക്ക് എതിരെ വലിയ ആക്ഷേപം ആണ് പ്രഭുദേവയുടെ ഭാര്യ ഉന്നയിച്ചത്. പല വിവാദപരമായ പരാമർശങ്ങളും പ്രഭുദേവയുടെ ആദ്യ ഭാര്യ നയൻതാരയ്ക്ക് എതിരെ നടത്തിയിരുന്നു. നയൻതാര ആണ് തന്റെ കുടുംബം കലക്കിയത് എന്ന് വരെ പറഞ്ഞിരുന്നു. എന്നാൽ അതിനെ എല്ലാം മറികടന്നു പ്രഭുദേവയുമായി കടുത്ത പ്രണയത്തിൽ ആകുകയായിരുന്നു നയൻതാര. ഈ പ്രണയത്തിന്റെ ലഹരിയിൽ പ്രഭുവിന്റെ പേര് തന്റെ കയ്യിൽ പച്ച കുത്താനും നയൻതാര മറന്നില്ല.

തന്റെ പ്രണയം ലോകത്തോട് വിളിച്ച് പറയാൻ ഒരു തരത്തിലുള്ള മടിയും നയൻതാര കാണിച്ചില്ല. പ്രഭുദേവയെ വിവാഹം കഴിച്ച് സിനിമയിൽ നിന്ന് മാറി നിൽക്കണം എന്നാണ് നയന്താര ആഗ്രഹിച്ചിരുന്നു. എന്നാൽ നയൻതാരയും പ്രഭുദേവയും ഒന്നിച്ച് കഴിഞ്ഞ നാളുകളിൽ തന്നെ പ്രഭുദേവയുടെ പ്രശ്നം ഉണ്ടാകുകയും ഇരുവരും വേര്പിരിയുകയുമായിരുന്നു. പ്രഭുദേവയുടെ ആദ്യ ഭാര്യയ്ക്ക് ജീവനാംശമായി ഒരു വലിയ തുകയാണ് പ്രഭുദേവയ്ക്ക് കൊടുക്കേണ്ടി വന്നത്. ഇതിനായി നയൻതാര പ്രഭുവിനെ സാമ്പത്തികമായി സഹായിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നയന്താരയെക്കാൾ കൂടുതൽ പ്രഭുവിന്റെ കണ്ണ് നയൻതാരയുടെ പണത്തിൽ ആയിരുന്നു എന്നും പലപ്പോഴും പ്രഭുവിനെ നയൻതാര സാമ്പത്തികമായി സഹായിച്ചിട്ടും ഉണ്ട്. അപ്പോഴും തന്നെക്കാൾ കൂടുതൽ പ്രഭു ആത്മാർത്ഥതയും സ്നേഹവും കാണിച്ചത് പ്രഭുവിന്റെ മക്കളോട് ആയിരുന്നു. താൻ ഉപയോഗിക്കപ്പെടുകയാണ് എന്ന് മനസ്സിലാക്കി നയൻതാര ആ ബന്ധത്തിൽ നിന്ന് പുറത്ത് വരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ മടി ഇല്ലാത്ത ആൾ ആണ് താൻ എന്ന് നയൻതാര തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.  പ്രഭുദേവയുമായുള്ള ഈ വേർപിരിയൽ അന്ന് നയൻതാരയെ മാനസികമായി തകർത്തിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്ത നയൻതാര രാജാ റാണിയിൽ കൂടിയാണ് തന്റെ ശക്തമായ തിരിച്ച് വരവ് നടത്തിയത്.

Devika

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

18 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago