ജീവിത പ്രതിസന്ധികളേയും തനിക്കുണ്ടായിരുന്ന അപൂര്വ്വരോഗത്തേയും ചെറു പുഞ്ചിരിയോടെയും ആത്മധൈര്യത്തോടെയും നേരിട്ട പ്രഭുലാല്‍ പ്രസന്നന് മലയാളികള്‍ക്ക് എന്നും പ്രിയങ്കരന്‍ തന്നെ ആയിരുന്നു.. ഇപ്പോഴിതാ പ്രഭുലാല്‍ പ്രസന്നന്റെ മരണവാര്‍ത്തയാണ് ഓരോരുത്തരുടേയും ഉള്ളുലയ്ക്കുന്നത്. മാലിഗ്നന്റ് മെലോമ എന്ന സ്കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. ശരീരത്തിന്റെ എണ്‍പത് ശതമാനത്തോളം ഭാഗത്തും അസുഖം ബാധിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധിപ്പേരാണ് പ്രഭുലാലിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് എത്തുന്നത്. പ്രഭുലാലിന്റെ ഓര്‍മ്മയില്‍ ഫേസ്ബുക്കില്‍ നടി സീമ ജി നായര്‍ കുറിച്ച വാക്കുകളും ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലാതെ വായിച്ച് തീര്‍ക്കാന്‍ സാധിക്കുന്നില്ല.. പ്രഭുയാത്രയായി ..നന്ദൂട്ടനെ പോലെ അപ്രതീക്ഷിത വിയോഗം ..സ്വപ്നങ്ങളും പ്രതീക്ഷകളും എറെയുണ്ടായിരുന്നു ഈ രാജകുമാരന് കുറച്ചു നാള് മുന്നേ അവനെ കാണുമ്പോള്‍ വേദനയിലും ചിരിയോടെയാണ് എന്നെ സ്വീകരിച്ചത്..
അന്നവന്റെ മുഖത്ത് കണ്ട തിളക്കം പോലെ ജീവിത്തിലൂടെനീളം ആ തിളക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു ..ജീവിതം എപ്പോളും അങ്ങനെ ആണല്ലോ ..മോനെ എന്താണ് പറയേണ്ടത് ..സ്നേഹിക്കുന്നവര്‍ ഓരോരുത്തരായി കൊഴിയുന്നു ..ഒന്നും പറയാനില്ല..വാക്കുകള്‍ മുറിയുന്നു.. ആദരാഞ്ജലികള്‍.. എന്നാണ് സീമ പങ്കുവെച്ച വാക്കുകള്‍.. നടി പങ്കുവെച്ച് പോസ്റ്റിന് അടിയിലും നിരവധിപ്പേരാണ് സങ്കടം പങ്കുവെച്ച് പ്രഭുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.
ചികിത്സയിലായിരിക്കെയാണ് പ്രഭുലാലിന്റെ മരണം. ചിലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സയായിരുന്നു പ്രഭുവിന് നടത്തിയിരുന്നത്. സുമനസുകളുടെ സഹായത്തോടെയാണ് ചികിത്സാ ചിലവുകളുമായി മുന്നോട്ടു പോയത്. ആലപ്പുഴ സ്വദേശിയായ പ്രഭുലാല്‍ പ്രസന്നന് കലാരംഗത്തും സജീവമായിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…