കൃത്യം ഏഴു മണിക്ക് തന്നെ താൻ വന്നാൽ ഷൂട്ട് നടക്കുമോ എന്ന് മമ്മൂട്ടി ചോദിച്ചു

Follow Us :

പ്രേക്ഷകർക്കു ഏറെ സുപരിചിതനായ സംവിധായകൻ ആണ് വി കെ പ്രകാശ്. വളരെ പെട്ടന്ന് തന്നെ മലയാളികളുടെ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി നല്ല ചിത്രങ്ങൾ ആണ് വി കെ പ്രകാശ് ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടത്. എടുത്തിട്ടുള്ള ചിത്രങ്ങളിൽ പൂരിഭാഗവും ഹിറ്റ് ആയത് തന്നെയാണ് വി കെ പ്രകാശ് വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ കാരണമായതും . അത് മാത്രമല്ല, മലയാള സിനിമയിലെ നിർണ്ണായകമായ പല മാറ്റങ്ങൾക്കും കാരണക്കാരൻ ആയ വ്യക്തി കൂടിയാണ് വി കെ പ്രകാശ് എന്ന സംവിധായകൻ. താൻ സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡും നേടി എടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് സത്യം.

മലയാള സിനിമ ഡിജിറ്റൽ ഫോര്മാറ്റിലേക്ക് മാറുന്നതിൽ ഏറെ സഹായിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. എന്നാൽ ഇന്ന് മലയാള സിനിമയിലെ കൃത്യ നിഷ്ട്ട ഇല്ലാത്തതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ വി കെ പ്രകാശ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് അഭിനേതാക്കൾക്ക് കൃത്യനിഷ്ടത ഇല്ലാതിരിക്കുന്നത്. എന്നാൽ തമിഴിലും തെലുങ്കിലും ഒന്നും അങ്ങനെയല്ല കാര്യങ്ങൾ. അവരോട് ഒരു സമയം പറഞ്ഞാൽ എല്ലാ അഭിനേതാക്കളും ആ സമയത്ത് തന്നെ കൃത്യമായി സെറ്റിൽഎത്തും . അത് വലിയ നടൻ ആയാലും ശരി ചെറിയ നടൻ ആയാലും ശരി. മലയാള സിനിമ മറ്റുള്ള ഇൻഡസ്ട്രിയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ ഒരു കാര്യം കൊണ്ടാണ് എന്നും ഇദ്ദേഹം പറയുന്നു.

താൻ മമ്മൂട്ടിയെ നായകനാക്കി സൈലൻസ് എന്ന ഒരു ചിത്രം ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് എനിക്ക് രാവിലെ ഏഴു മണിക്കുള്ള സൺ ലൈറ്റിൽ ഒരു രംഗം ഷൂട്ട് ചെയ്യണമായിരുന്നു. ഞാൻ മമ്മൂട്ടിയോട് പറഞ്ഞു നാളെ രാവിലെ ഏഴു മണിക്ക് ആണ് ഷൂട്ടിങ് എന്നും ആ സമയത്ത് വരണം എന്നും. എന്നാൽ അത് കേട്ട ഉടനെ മമ്മൂട്ടി പറ്റില്ല എന്നാണ് പറഞ്ഞത്. ഞാൻ എന്ത് ചെയ്യണം എന്ന് കരുതി ഇരുന്നു. അപ്പോൾ പിന്നെ മമ്മൂട്ടി ചോദിച്ചത് ഞാൻ ഏഴു മണിക്ക് വന്നാൽ ആ സമയത്ത് തന്നെ ഷൂട്ട് തുടങ്ങാൻ പറ്റുമോ എന്നാണ്. പറ്റും എന്ന് ഞാൻ പറഞ്ഞു. അങ്ങനെ കൃത്യം ഏഴു മണിക്ക് തന്നെ മാമ്മൂട്റ്റി വരുകയും ഷൂട്ട് നടക്കുകയുംചെയ്തു . കൃത്യനിഷ്ടതയുടെ കാര്യത്തിൽ മമ്മൂട്ടി പക്കാ ആണെന്നും ഒരു പ്രഫോഷണൽ നടനാണ് അദ്ദേഹം എന്നും വി കെ പ്രകാശ് പറഞ്ഞു.