മലൈക്കോട്ടൈ വാലിബന്റെതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകള്‍ക്കും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിത്രം എന്തായിരിക്കും എന്ന് ഒരുതരത്തിലുമുള്ള സൂചനകള്‍ നല്‍കാതെയാണ് ഓരോ പോസ്റ്ററും പുറത്തുവന്നിട്ടുള്ളത്. ക്രിസ്മസ് ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ വീണ്ടും ഏവരെയും ഞെട്ടിച്ചുകൊണ്ട് പുത്തന്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. മാസ് ലുക്കില്‍ നില്ക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്. പൂഴിമണ്ണില് മുട്ടുകാലൂന്നി, വലം കൈയ്യില്‍ പൂഴി വാരി മല്ലയുദ്ധത്തിന് തയ്യാറെടുക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. പുതിയ പോസ്റ്ററും ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ തന്നെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന് തിയേറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു കട്ട മോഹന്‍ലാല്‍ എന്ന നിലയിലും എല്‍ജെപി ഫാന്‍ എന്ന നിലയിലും ഈ പടത്തില്‍ വലിയ പ്രതീക്ഷ ഒന്നും ഇല്ല…’ എന്നാണ് പ്രകാശ് മാത്യു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ഒരു കട്ട മോഹന്‍ലാല്‍ എന്ന നിലയിലും LJP ഫാന്‍ എന്ന നിലയിലും ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ എനിക്ക് ഈ പടത്തില്‍ വലിയ പ്രതീക്ഷ ഒന്നും ഇല്ല..
ഒന്നാമത്തെ കാരണം ..
കാരണം LJP തന്നെ ഇങ്ങേര് എന്താണ് ചെയ്ത വെച്ചേക്കുന്നത് എന്ന് പറയാന്‍ പറ്റില്ല ഇത് പോലെ തന്നെ വന്ന ഒരു പടം ആണ് ഡബിള്‍ ബാരല്‍ മലയാളത്തിലെ ഒട്ടു മിക്ക യുവ താരങ്ങളും ആനി നിരന്ന ഒരു മള്‍ട്ടി സ്റ്റാര്‍ പടം വമ്പന്‍ പ്രതീക്ഷയില്‍ റിലീസിന് തന്നെ കാണാന്‍ കയറി…
പിന്നെ നടന്നത് ചരിത്രം.
അത് കഴിഞ്ഞു പുള്ളിടെ ഒരു FB പോസ്റ്റ്
No Plan To Change No Plan To Impress
അത് കൊണ്ട് കണ്ട് കഴിഞ്ഞു പറയാം കൊള്ളാമോ ഇല്ലിയോ എന്ന്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…