‘പൂര്‍ണിമ ഇന്ദ്രജിത്..എന്ത് പെര്‍ഫോമന്‍സ് ആണ്.. മുന്‍നിര നായികമാര്‍ ആര് ചെയ്യും ഇങ്ങനെ ഒരു വേഷം..’

രാജീവ് രവി നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ‘തുറമുഖം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പല കാരണങ്ങളാല്‍ നിരവധി തവണയാണ് സിനിമയുടെ റിലീസ് തീയതി മാറ്റിവെച്ചത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ അഭിനയത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പൂര്‍ണിമ ഇന്ദ്രജിത്..എന്ത് പെര്‍ഫോമന്‍സ് ആണ്.. മുന്‍നിര നായികമാര്‍ ആര് ചെയ്യും ഇങ്ങനെ ഒരു വേഷം..’ എന്നാണ് പ്രകാശ് മാത്യു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പൂര്‍ണിമ ഇന്ദ്രജിത്..
എന്റെ പൊന്നെ എന്ത് പെര്‍ഫോമന്‍സ് ആണ്..
മുന്‍നിര നായികമാര്‍ ആര് ചെയ്യും ഇങ്ങനെ ഒരു വേഷം.. നിവിന്റെയും അര്ജുന്റെയും ‘അമ്മ വേഷം.. അതോ തീ ???????? പോലെ ചെയ്‌തേച്ചു പോയി..
ചേച്ചി കൂടുതല്‍ സിനിമകള്‍ ചെയ്യണം…
അന്ന് കൂടുതല്‍ സിനിമകള്‍ ചെയ്യാതെ കല്യാണം കഴിച്ച നേരെ ബിസിനെസ്സില്‍ പോയി.. എന്നിട്ട് വന്നു വൈറസില്‍ ഒരു റോള്‍ ചെയ്തു…
പക്ഷെ തുറമുഖം സിനിമയില്‍ നിവിന്റെ പോസ്റ്റര്‍ മാറ്റി അവിടെ പൂര്ണിമയുടെ പോസ്റ്റര്‍ നിസംശയം വെക്കാം… (നിവിന്‍ മോശം എന്നല്ല ഫാന്‍സ് ക്ഷെമിക്കുക)
പ്രത്യേകിച്ച് ക്ലൈമാക്‌സ്… അമ്പോ.. ഞെട്ടിച്ചു..
നിമിഷവും ദര്ശനവും ഒന്നും പൂര്‍ണിമ ചെയ്തതിന്റെ അടുത്ത് പോലും വരാന്‍ പറ്റിയില്ല… അവരെ ഒന്നും കാണാന്‍ പോലും ഇല്ലായിരുന്നു…
ഫ്‌ലാഷ് ബാക്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എന്ത് രസം ആണ് പൂര്‍ണിമ ഇന്ദ്രജിത്തിനെ കാണാന്‍ …
എനിക്ക് തുറമുഖം എന്ന് സിനിമയില്‍ ആദ്യം ഓര്മ വരുന്ന രണ്ട പേര് പൂര്‍ണിമ ചേച്ചിയും ജോജു ചേട്ടനും ആണ്…

ചിത്രത്തില്‍ ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപന്‍ ചിദംബരമാണ്.

തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് തുറമുഖം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് വൈകുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ് ചിത്രത്തിലെ നായകനായ നിവിന്‍ പോളി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം ഏറ്റെടുക്കുകയായിരുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് സിനിമപറയുന്നത്.

Gargi

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

47 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago