പ്രണവും നസ്രിയയും ഒന്നിക്കുന്നു…! റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ..

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നാസിം. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമാ മേഖലയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത താരം ഇപ്പോള്‍ ഒരു അന്യഭാഷാ ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നത്. ആ വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. മലയാള സിനിമയ്ക്ക് പുതുതായി ലഭിച്ച നായകന്‍ പ്രണവ് മോഹന്‍ലാലും നസ്രിയയും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രശസ്ത സംവിധായിക അഞ്ജലി മേനോന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ പ്രണവ് ആണ് നായകന്‍ എന്നാണ് വാര്‍ത്തകള്‍ വരുന്നത്. പ്രശസ്ത നടി നസ്രിയ നസിം ആണ് ഈ ചിത്രത്തില്‍ പ്രണവിന്റെ നായികാ വേഷം ചെയ്യുന്നത് എന്നും വാര്‍ത്തകള്‍ പറയുന്നു. ഈ വാര്‍ത്ത സത്യമാകണേ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലൂടെ ശക്തമായ ഒരു തിരിച്ചുവരവായിരുന്നു പ്രണവ് മോഹന്‍ലാല്‍ നടത്തിയത്,

പണ്ട് തന്നെ തള്ളിപ്പറഞ്ഞവരുടെ കൂടി കൈയ്യടി നേടിയിരിക്കുകയാണ് പ്രണവ് ഹൃദയം എന്ന ചിത്രത്തിലൂടെ, അതോടെ ആരാധകര്‍ നടന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് തീര്‍ത്തിരിക്കുന്നത്.

ഏതായാലും ഈ വാര്‍ത്തകള്‍ സത്യമാണെങ്കില്‍, അതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. അഞ്ജലിയ്ക്ക് പുറമെ അന്‍വര്‍ റഷീദ്, അനി ഐ വി ശശി, ഏതാനും പുതു മുഖങ്ങള്‍ എന്നിവരും പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ് എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

Rahul

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

47 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

49 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago