‘മറ്റെല്ലാം റിലേറ്റബിളാണെങ്കിലും പടത്തിലെ ‘ചുംബന’ രംഗത്തോട് ഒട്ടും യോജിക്കാന്‍ കഴിഞ്ഞില്ല’

യുവതാരങ്ങളായ മാത്യു തോമസ്, മാളവിക മോഹന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ക്രിസ്റ്റി. ചിത്രം തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മറ്റെല്ലാം റിലേറ്റബിളാണെങ്കിലും പടത്തിലെ ‘ചുംബന’ രംഗത്തോട് ഒട്ടും യോജിക്കാന്‍ കഴിഞ്ഞില്ല’എന്നാണ് പ്രണവ് ബിജു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ക്രിസ്റ്റി എന്ന ചിത്രം സോണിലൈവില്‍ കണ്ടു. നെഗറ്റിവ് റിവ്യൂകള്‍ കേള്‍ക്കുകയും തിയേറ്ററില്‍നിന്നു വേഗം ഇല്ലാതാകുകയും ചെയ്തതിനാല്‍ ബിഗ്സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞില്ല. വളരെ മോശം അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ കുടുംബത്തോടൊപ്പം കാണാന്‍പോലും കഴിയാത്ത ടൈപ്പ് പടമായിരിക്കുമെന്നു തെറ്റിദ്ധരിച്ചു.
ശരിയാണ്, ഇതൊരു ടിപ്പിക്കല്‍ ക്ലിഷേ പടമാണ്. ഈ സബ്ജെക്ടില്‍ മുന്‍പ് നിര്‍മിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങളിലെ ക്രിഞ്ചുകളും മറ്റും ഇനവിറ്റബിളായി ഇവിടെയുമുണ്ട്. സ്വിച്ചിട്ടപോലെ പെയ്യുന്ന മഴയും, കൃത്യമായി നായകന്റെ ജീവിതം ത്രിശങ്കുവില്‍ നില്കുമ്പോഴുള്ള നായികയുടെ വരവും അങ്ങനെ എല്ലാമുള്ള സിനിമയാണ് ക്രിസ്റ്റി. എങ്കിലും മേക്കിങ്-വൈസ് നന്നായി തന്നെയാണ് തോന്നിയത്. ആനന്ദ് ചന്ദ്രന്റെ ക്യാമറയും ഗോവിന്ദ് വസന്തയുടെ സംഗീതവും മികച്ചത്. അത്യന്തം റിയലിസ്റ്റിക്കായ പര്യവസാനവും കൊള്ളാം.
ഇനി വിഷയത്തിലേക്കു വരാം. ജീവിതത്തില്‍ എന്നെങ്കിലും, ഏതെങ്കിലും ഘട്ടത്തില്‍, എത്ര ചെറിയ കാലയളവിനുള്ളിലായാലും, നമുക്കും തോന്നിയിട്ടില്ലേ ഇതുപോലെ പ്രായക്കൂടുതലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം? കല്യാണം പോലുള്ള സംഗതിയിലേക്കൊന്നും ചിന്തിച്ചു കാടുകേറാതെ, ഒരിഷ്ടം – ഒരു അഫക്ഷന്‍. വേറെ കണ്ണോടെ ഒരിക്കലും നോക്കാതെ, ട്രൂത്ഫുള്‍ ആയവിധം ഒരു സ്‌നേഹം. ഉണ്ടെന്ന മറുപടി മുന്നില്‍ക്കണ്ടാണ് ഇതെഴുതുന്നത്. മിക്ക ആണ്‍കുട്ടികള്‍ക്കും എന്നെങ്കിലും ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ടാകും. ചിലര്‍ അതുമായി മുന്നോട്ട് പോയി വിജയമോ പരാജയമോ അനുഭവിക്കും. മറ്റു ചിലര്‍ തങ്ങളില്‍ ശക്തമായി അടിച്ചേല്പിക്കപെട്ട സദാചാര വരമ്പുകളോര്‍ത്ത്, ഇതൊക്കെ തെറ്റാണെന്ന ബോധ്യത്തില്‍ നീറും. വേറെ ചിലരുണ്ട്. ഇതൊന്നും തെറ്റല്ല എന്ന അറിവിലും, ഈ മൂ-ഞ്ചി-യ സമൂഹം അതിനെ ഏതുവിധവും എതിര്‍ക്കുമെന്ന ബോധ്യത്തിനു മുന്നില്‍ നിസ്സഹായരായി, കരയാന്‍ പോലുമാകാതെ, എല്ലാം ഉള്ളിലടക്കി ജീവിച്ചവര്‍. ബുള്ളിയിങ്ങിന്റെയും തട്ടിമാറ്റപ്പെട്ട സ്‌നേഹത്തിന്റെയും വേദനയറിയുന്നവരാണ് എന്നും നിസ്സഹായരായി പോകുന്നത്. ആരും അവര്‍ക്കായി ശബ്ദിക്കാറില്ല; കഥയും കവിതയും സമര്‍പ്പിക്കാറുമില്ല. ക്രൂരമായ അവഗണന നേരിടുന്നവരാണവര്‍.
വാല്‍ക്കഷ്ണം – മറ്റെല്ലാം റിലേറ്റബിളാണെങ്കിലും പടത്തിലെ ‘ചുംബന’ രംഗത്തോട് ഒട്ടും യോജിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi

Recent Posts

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

5 mins ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

20 mins ago

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

53 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

55 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

1 hour ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

16 hours ago