ഓസ്‌ട്രേലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ രണ്ടു അവാർഡുകൾ കരസ്ഥമാക്കി ജനനം 1947 പ്രണയം തുടരുന്നു

Follow Us :

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓസ്‌ട്രേലിയയിൽ രണ്ടു പുരസ്‌കാരങ്ങളുടെ തിളക്കവുമായി മലയാള ചലച്ചിത്രം ജനനം 1947 പ്രണയം തുടരുന്നു. ഓസ്‌ട്രേലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം പത്‌മശ്രീ ലീലാ സാംസൺ കരസ്ഥമാക്കി. മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ചിത്രം സംവിധാനം ചെയ്ത അഭിജിത് അശോകനാണ്. iffk ഫിലിം മാർക്കറ്റിലും ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചത്.

ക്രയോൺസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് “ജനനം 1947 പ്രണയം തുടരുന്നു”.അനു സിതാര, ദീപക് പറമ്പോൾ, ഇർഷാദ് അലി, നന്ദൻ ഉണ്ണി, നോബി മാർക്കോസ്, പോളി വത്സൻ, അംബി നീനാശം, കൃഷണ പ്രഭ, സജാദ് ബറൈറ് തുടങ്ങിയ താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഒപ്പം നാൽപ്പതോളം 60 വയസിനു മുകളിൽ പ്രായമുള്ള പുതുമുഖ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണിത്.

ഡിസി സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, മെറ്റാ ഫിലിം ഫെസ്റ്റ്,ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓസ്ട്രേലിയ,ജാഗ്രൻ ഫിലിം ഫെസ്റ്റിവൽ 2023,മൈസൂർ ഇന്റർനാഷണൽ ഫിലിം ഉത്സവം,ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- ഇന്ത്യൻ പനോരമ,ന്യൂജേഴ്‌സി ഇന്ത്യൻ & ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,ഏഴാമത് അന്താരാഷ്ട്ര ഫോക്ലോർ ഫിലിം ഫെസ്റ്റിവൽ 2024 ഇന്ത്യ,കേരളം ജനുവരി 2024 തുടങ്ങി നിരവധി ഫെസ്റ്റിവലുകളിൽ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം ഇതിനോടകം പ്രദർശിപ്പിക്കപ്പെട്ടു. ജനനം 1947 പ്രണയം തുടരുന്നു ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സന്തോഷ് അണിമയാണ് ഛായാഗ്രാഹകൻ. എഡിറ്റർ : കിരൺ ദാസ്, സൗണ്ട് :സിങ്ങ് സിനിമ, ആർട്ട് ഡയറക്ടർ : ദുന്ദു രഞ്ജീവ്‌ , കോസ്‌റ്റ്യൂംസ്: ആദിത്യ നാണു, മേക്കപ്പ് നേഹ, പി ആർ ഓ : പ്രതീഷ് ശേഖർ.