നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് പ്രസന്നയും സ്നേഹയും. ഇരുവരും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണു വിവാഹിതർ ആകുന്നത്. ഇരുവരും രണ്ടു കുട്ടികളും ഉണ്ട്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം താരങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്ക്ക് എല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നതും. എന്നാൽ ഇപ്പോൾ പ്രസന്ന തന്റെ ഭാര്യ സ്നേഹയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രസന്ന പറഞ്ഞത്ഇങ്ങനെ , ശരിക്കും സ്നേഹയെ പോലെ ഒരു ഭാര്യയെ ജീവിതത്തിൽ കിട്ടിയതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യം. തന്നെ മനസ്സിലാക്കി തനിക്ക് വേണ്ട പിന്തുണ നൽകി കൂടെ നിൽക്കാൻ സ്നേഹ ശ്രദ്ധിക്കാറുണ്ട്.
എല്ലാ മനുഷ്യർക്കും ജീവിതത്തിൽ ഇനി എന്ത് എന്ന ഒരു സാഹചര്യത്തെ ഉണ്ടാകും. അത് തിരിച്ചറിഞ്ഞു മനസ്സ് അലങ്കോലപ്പെട്ടിരിക്കുമ്പോൾ ഒരു തീരുമാനം എടുക്കാതെ മനസ്സിനെ ശാന്തമാക്കിയിട്ട് വളരെ ആലോചിച്ച് മാത്രം ഒരു തീരുമാനം എടുക്കണം. അങ്ങനെ ഒരു ഘട്ടം എന്റെ ജീവിതത്തിലും ഉണ്ടായി. ഞാൻ എല്ലാത്തിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചു. എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും സിനിമയും എല്ലാം ഉപേക്ഷിച്ച് ഞാൻ ഒരു മൂന്ന് വർഷക്കാലം ഒതുങ്ങി ജീവിച്ചു. ജിമ്മ് വിട്ടാൽ വീട് എന്ന രീതിയിൽ ഞാൻ ഒരു മൂന്ന് വർഷമാണ് മുന്നോട്ട് പോയത്. ആ സമയത്ത് എന്റെ അച്ഛൻ വരെ വിളിച്ച് എന്നോട് ചോദിച്ചു, നീ എന്താ ഇങ്ങനെ? സിനിമ ഒന്നും ചെയ്യാതെ എത്ര നാൾ നിൽക്കും? വേറെ ജോലിക്ക് പോകുന്നില്ലേ എന്നൊക്കെ.
എന്നാൽ ഒരു പരാതിയും പരിഭവവും പറയാതെ എന്റെ കൂടെ നിന്നത് സ്നേഹയാണ്. ഉറപ്പായും ഞാൻ എന്തെങ്കിലും ചെയ്യുമെന്നും എന്നാൽ അതിനു സമയം വേണമെന്നും അവക്ക് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് വേണ്ട മുഴുവൻ സപ്പോർട്ടും നൽകി അവൾ എനിക്കൊപ്പം തന്നെ നിന്ന്. എന്നാൽ അന്നത്തെ എന്റെ ആ അവസ്ഥയിൽ അങ്ങനെ ഒരു ഭാര്യ അല്ലായിരുന്നു എനിക്ക് എങ്കിൽ ഞാൻ പൂർണ്ണമായും തകർന്നു പോയേനെ. മനസ്സ് അസ്വസ്ഥമായിരിക്കുന്ന സമയത്ത് ഒരു തീരുമാനവും എടുക്കാൻ പാടില്ല. അത് കൊണ്ട് തന്നെ അവൾ എനിക്ക് ഒരു പ്രെഷറും ആ സമയത്ത് നൽകിയില്ല. എല്ലാ കാര്യങ്ങളും അവൾ കണ്ടറിഞ്ഞു ചെയ്തു എന്നുമാണ് സ്നേഹയെ കുറിച്ച് പ്രസന്ന പറഞ്ഞത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. ഇന്ദ്രന്സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല് ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…