കെജിഎഫിന് ശേഷം സലാറിലൂടെ തന്റെ വിജയക്കുതിപ്പ് തുടർന്നിരിക്കുകയാണ് പ്രശാന്ത് നീൽ. പ്രഭാസും മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ഒന്നിച്ച ചിത്രം ലോകമെമ്പാടു നിന്നും വമ്പൻ കളക്ഷൻ നേടി കുതിക്കുകയാണ്. ഇപ്പോൾ സലാറിന് വേണ്ടി പൃഥ്വിരാജ് ചെയ്ത ഏറ്റവും വലിയ കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രശാന്ത് നീൽ.
സലാറിന് വേണ്ടി പൃഥ്വിരാജ് ചെയ്തത് ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യില്ലെന്നാണ് പ്രശാന്ത് നീലിന്റെ വാക്കുകൾ. സലാർ ഒരു പ്രഭാസ് ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജിന് വ്യക്തമായി അറിയാമായിരുന്നു. അത്രയും വ്യക്തത മറ്റൊരു ഇൻഡസ്ട്രിയിൽ നിന്നുള്ള താരത്തിൽ നിന്നും ലഭിക്കില്ല. സംവിധായകനും കൂടിയായതുകൊണ്ട് അദ്ദേഹത്തിന് അത് പെട്ടെന്ന് തന്നെ മനസിലാകുമെന്ന് പ്രശാന്ത് നീൽ പറഞ്ഞു. ഈ സിനിമ ഒരു പ്രത്യേക രീതിയിലാണ് നിർമിക്കാൻ പോകുന്നതെന്നും തനിക്ക് ലഭിച്ച കഥാപാത്രം എത്രത്തോളം എക്സ്പോഷർ ഉണ്ടാക്കുമെന്നും പൃഥ്വിരാജിന് വ്യക്തമായ ധാരണ ആദ്യം മുതൽ തന്നെ ഉണ്ടായിരുന്നു. ഒരു താരമെന്ന നിലയ്ക്കാണ് അദ്ദേഹം സെറ്റിൽ വന്നതെങ്കിൽ ഈ കഥാപാത്രം ചെയ്യാൻ പൃഥ്വിരാജിനാവില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…