ഇത് മമ്മൂക്കയ്ക്ക് മാത്രമേ സാധിക്കൂ! സേതുരാമയ്യരെ കുറിച്ച് പ്രശാന്ത്..!! അത്ഭുതം തന്നെ..!!

അങ്ങനെ മമ്മൂട്ടിയുടെ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരുന്ന സിബിഐ അഞ്ച് ദ ബ്രെയിന്‍ തീയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്. നാളുകളായുള്ള കാത്തിരിപ്പിന് ആവേശം കൂട്ടിക്കൊണ്ട് കഴിഞ്ഞ ദിവസം സിനിമയുടെ ടീസറും എത്തിയിരിക്കുകയാണ്. വളരെ ആകാംക്ഷയും പ്രതീക്ഷയും നിറഞ്ഞ ടീസര്‍ തന്നെയാണ് കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്ക് എത്തിയത്. പ്രായം വെറും അക്കങ്ങളില്‍ ഒതുങ്ങിയ മമ്മൂക്കയുടെ ഒരു തകര്‍പ്പന്‍ വരവ് തന്നെയാണ് ടീസറിലും ആരാധകര്‍ക്ക് കാണാന്‍ സാധിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം വരുമ്പോള്‍ അന്ന് കണ്ട അതേ കെട്ടിലും മട്ടിലുമാണ് മമ്മൂക്ക അഞ്ചാം

ഭാഗത്തിലും എത്തിയിരിക്കുന്നത്. ഇത് എന്തൊരു അത്ഭുതമാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോഴിതാ കുഞ്ഞു നാളിലെ സിബിഐ സീരീസ് കണ്ട് വളര്‍ന്ന നടന്‍ പ്രശാന്ത് അലക്സാണ്ടര്‍ ഈ സിനിമയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിരവധി താരങ്ങള്‍ അണി നിരക്കുന്ന സിനിമയില്‍ നടന്‍ പ്രശാന്ത് അലക്സാണ്ടറും പ്രധാനവേഷത്തില്‍ സിനിമയിലെത്തുന്നുണ്ട്. നടന്റെ വാക്കുകളിലേക്ക്… ഞാന്‍ കുട്ടിയായിരുന്ന സമയത്ത് ആദ്യമായി സി.ബി.ഐ എന്ന വാക്ക് കേള്‍ക്കുന്നത് ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’ എന്ന സിനിമയിലാണ്.

അന്ന് എന്റെ വിചാരം സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന് പറയുന്നത് ഒരാളുടെ പേരായിരിക്കുമെന്നാണ്. പിന്നെയാണ് അത് ഡയറിയാണെന്നും ഡയറിയിലെ നോട്ട്സ് ആണെന്നും അത് സി.ബി.ഐയുടെ നോട്ടാണെന്നുമൊക്കെ മനസിലാകുന്നത്. ലോകചരിത്രത്തില്‍ ഒരേയൊരു നടന് മാത്രമാണ് ഈ പറയുന്ന ഒന്നാം ഭാഗത്തിലെപ്പോലെ തന്നെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ചാംഭാഗത്തിലും ഒരു ഇടിവും പറ്റാത്ത രീതിയില്‍ നില്‍ക്കാന്‍ പറ്റുന്നത്. ലോകചരിത്രത്തില്‍ ഒരേ ഒരാള്‍ക്ക് മാത്രമേ അത് സാധിച്ചിട്ടുള്ളൂ. അത് മമ്മൂക്ക എന്ന നടന് മാത്രമാണ്. സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന് ഒപ്പം ആ അന്വേഷണത്തില്‍ അസിസ്റ്റന്റായി നില്‍ക്കാന്‍ പറ്റുക എന്ന് പറയുന്നത് എന്റെ പോസിറ്റീവായ വിധിയാണ്.

നമ്മള്‍ കണ്ട് വളര്‍ന്ന കഥാപാത്രത്തിനൊപ്പം വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ നില്‍ക്കുകയാണ്. ഇതിന്റെ മൂന്നാം ഭാഗം തൊട്ട്, അതായത് സേതുരാമയ്യര്‍ സി.ബി.ഐയും നേരറിയാന്‍ സി.ബി.ഐയും ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ സിനിമയില്‍ അവസരം ചോദിച്ചുനടക്കുകയാണ്.അതില്‍ ഏതെങ്കിലും ഒരു ഭാഗത്തില്‍ ഏതെങ്കിലും ഒരു ചെറിയ വേഷം ചെയ്തിരുന്നെങ്കില്‍ പോലും ഇന്ന് ഈ ഭാഗ്യം എനിക്ക് കിട്ടില്ല. അന്നത് കിട്ടാതിരുന്നപ്പോള്‍ ചിലപ്പോള്‍ വിഷമം ഉണ്ടായിട്ടുണ്ടാകും. പക്ഷേ ഇന്ന് ചിന്തിക്കുമ്പോള്‍ അത് ഇതിന് വേണ്ടിയിട്ടായിരുന്നു എന്ന ഫിലോസഫിയും കൂടി കാണാം, പ്രശാന്ത് അലക്സാണ്ടര്‍ പറഞ്ഞു.

Rahul

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago