‘പൃഥ്വിരാജ് ഇല്ലാതെ സലാർ ഇല്ല’; പെർഫെക്റ്റ് അസിസ്റ്റന്റ് ഡയറക്ടർ എന്ന് പ്രശാന്ത് നീൽ

പൃഥ്വിരാജിന്റെയും ഒരു പാൻ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് സലാര്‍. പ്രഭാസ് നായകനായ സലാറില്‍ ഒരു കഥാപാത്രമായി പൃഥ്വിരാജും എത്തുന്നുവെന്ന് മാത്രമാണ് പ്രഖ്യാപന കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ റിലീസടുക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രം ചിത്രത്തില്‍ നിര്‍ണായകമാണ് എന്ന ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. സലാറിന്റെ വലിയ ആകര്‍ഷണം പൃഥ്വിരാജാണെന്ന് സംവിധായകൻ പ്രശാന്ത് നീലും വ്യക്തമാക്കുന്നു. രാജമൗലി നടത്തിയ അഭിമുഖത്തിലാണ്  സംവിധായകൻ പ്രശാന്ത് നീല്‍ പൃഥ്വിരാജിനെ ലഭിച്ചതിന്റെ സന്തോഷം വെളിപ്പെടുത്തിയത്. ഒരു വലിയ പാൻ ഇന്ത്യൻ ചിത്രമായതിന്റെ ഡിസൈൻ, സ്‍കെയില്‍, ഔട്ട്‌ലുക്ക് എന്നിവയേക്കാൾ കൂടുതല്‍ പ്രധാനം പൃഥ്വിരാജിനു ലഭിച്ചു എന്നതാണ്. വൻ സ്‍കെയിലായതും മികച്ച ഇമോഷണുണ്ടായതും ചിത്രം മികച്ച ഡ്രാമയായതുമടക്കം എല്ലാം സംഭവിച്ചത് പൃഥ്വിരാജിനൊപ്പമാണ് എന്ന് പ്രശാന്ത് നീല്‍ അഭിപ്രായപ്പെട്ടപ്പോള്‍ കയ്യടിച്ച് പ്രഭാസ് അംഗീകരിക്കുകയും ചെയ്‍തു.

വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍  പൃഥ്വിരാജ് വേഷമിടുന്നത്. ദേവയായിട്ടാണ് പ്രഭാസ് വേഷമിടുന്നത്. സലാര്‍ അടുത്ത സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത് എന്ന് നേരത്തെ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. . അതേസമയമ്  ചിത്രത്തിലെ ഇരുണ്ട പശ്ചാത്തലം വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴി തെളിച്ചിരുന്നു. കരി ഓയിൽ യൂണിവേഴ്സ് ആണ് പ്രശാന്ത് നീൽ ലക്ഷ്യമിടുന്നത് എന്ന് വരെ കളിയാക്കിയുള്ള ട്രോളുകൾ പുറത്തുവന്നിരുന്നു. നേരത്തെ പുറത്തിറങ്ങിയ കെജിഎഫ് ചിത്രങ്ങൾക്കും ഇരുണ്ട പശ്ചാത്തലമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ തന്റെ ചലച്ചിത്രങ്ങൾക്ക് എന്തുകൊണ്ടാണ്  ഇരുണ്ട പശ്ചാത്തലം വന്നത് എന്ന് പറയുകയാണ് പ്രശാന്ത് നീൽ. തനിക്ക് ഒബ്സസീവ് കമ്പൽലീസ് ഡിസോർഡർ അതായത്  ഒ. സി. ഡി ഉള്ളതുകൊണ്ടാണ് താൻ അത്തരത്തിലുള്ള മങ്ങിയതും ഇരുണ്ടതുമായ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ് പ്രശാന്ത് നീൽ പറയുന്നത്. കെ.ജി.എഫും സലാറും ബന്ധപ്പെടുത്തിയുള്ള ചർച്ചകൾ ശ്രദ്ധിക്കാറുണ്ട്. മങ്ങിയ പശ്ചാത്തലത്തിലാണ് സലാറിൻ്റെ കഥ പറയേണ്ടത്. സിനിമയുടെ മൂഡ് ഇരുണ്ടതാണ്. കെ.ജി.എഫിൻ്റെ പശ്ചാലത്തലം സലാറിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ കഥ അത് ആവശ്യപ്പെടുന്നുണ്ട്. പുറത്തുള്ള ചർച്ചകൾ കാരണം അത് മാറ്റാനാവില്ല. അതാണ് സലാറിൻ്റെ മൂഡ്” എന്നാണ് ഒരു തമിഴ മാധ്യമത്തിന്ന ൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞത്.


സലാറിന് കേരളത്തിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വമ്പൻ നേട്ടമാണ് ഉണ്ടാകുന്നത് . ഇതിനകം ഒരു കോടിയില്‍ അധികം നേടിക്കഴിഞ്ഞു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്‌ബസ്റ്ററുകൾക്ക് ശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് പ്രോജക്റ്റാണ് ‘സലാർ. ഇനി രണ്ട  ദിനങ്ങൾ മാത്രം റിലീസിന് നിൽക്കെ, ഈ മെഗാ-ആക്ഷൻ പാക്ക് ചിത്രത്തിന്റെ ദൃശ്യവിരുന്നിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിന്റെ കൊടുമുടിയിലാണ് സിനിമാപ്രേമികൾ. കഴിഞ്ഞ ദിവസം  പുറത്തു വന്ന റിലീസ് ട്രെയിലർ തന്നെ സിനിമ മോഹികൾക്ക് ആവേശം പകരുന്നതാണ്. ഒരു ഹോളിവുഡ് സ്റ്റൈൽ മേക്കിംഗ് മികവ് തന്നെയാണ് പ്രശാന്ത് നീൽ ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്.  ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രുർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.