ഞാനൊരു മോശം നടനായത് കൊണ്ടായിരിക്കാം അവരെന്നെ ക്ഷണിക്കാഞ്ഞത് , പ്രതാപ് പോത്തൻ വിവരിക്കുന്നു

തെന്നിന്ത്യന്‍ താരങ്ങളൂടെ കൂട്ടായ്മയായ ക്ലാസ് ഓഫ് എയിറ്റീസിന്റെ കൂടിച്ചേരല്‍ നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. 80കളിലും ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരങ്ങളുടെ ഗെറ്റ് ടുഗെദറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെല്ലാം തരംഗമായി മാറിയിരുന്നു. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ വീട്ടിലായിരുന്നു എല്ലാവരും ഒത്തുച്ചേര്‍ന്നത്. ചിരഞ്ജീവിക്കൊപ്പമുളള ഒരു ചിത്രം മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. എയ്റ്റീസ് ക്ലബിന്റെ പത്താമത് കൂടിച്ചേരല്‍ കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഈ വര്‍ഷത്തെ ഗെറ്റ് ടുഗെദറില്‍ മോഹന്‍ലാലിനും ചിരഞ്ജീവിക്കും പുറമെ നാഗാര്‍ജുന, ജയറാം, പ്രഭു, റഹ്മാന്‍,ശരത്കുമാര്‍, രാധിക, രേവതി, സുഹാസിനി,

ലിസ്സി, അംബിക, പാര്‍വതി, മേനക സുരേഷ് കുമാര്‍, ജയപ്രദ, ശോഭന, ജഗപതി, ബാബു, വെങ്കിടേഷ് തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

എയ്റ്റീസ് ക്ലബിന്റെ പത്താമത് കൂടിച്ചേരല്‍ കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഈ വര്‍ഷത്തെ ഗെറ്റ് ടുഗെദറില്‍ മോഹന്‍ലാലിനും ചിരഞ്ജീവിക്കും പുറമെ നാഗാര്‍ജുന, ജയറാം, പ്രഭു, റഹ്മാന്‍,ശരത്കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, പാര്‍വതി, മേനക സുരേഷ് കുമാര്‍, ജയപ്രദ, ശോഭന, ജഗപതി, ബാബു, വെങ്കിടേഷ് തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.അതേസമയം എണ്‍പതുകളിലെ താരങ്ങളുടെ കൂട്ടായ്മയിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്ന് പറഞ്ഞ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ രംഗത്തെത്തിയിരുന്നു.ചിലപ്പോള്‍ താനൊരു മോശം നടനും സംവിധായകനുമായതാവാം കാരണമെന്നും എയ്റ്റീസ് ക്ലബ് കുട്ടായ്മയില്‍ പങ്കാളിയാവാന്‍ കഴിയാത്തതില്‍

സങ്കടമുണ്ടെന്നും പ്രതാപ് പോത്തന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.അതേസമയം പ്രതാപ് പോത്തന്റെ പോസ്റ്റ് വന്നതിന് പിന്നാലെ കമന്റുമായി നടന്‍ ബാബു ആന്റണി അടക്കമുളളവര്‍ എത്തിയിരുന്നു. അധികപേരും നടനെ പിന്തുണച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി എത്തിയിരുന്നത്. ഇത്തവണ ഗെറ്റ് ടുഗെദറിന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യവും പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ പ്രകടമായിരുന്നു.

മമ്മൂട്ടി എന്തേ ഗെറ്റ് ടുഗെദറിന് ഇല്ലാത്തതെന്ന് ആരാധകരില്‍ അധികപേരും സോഷ്യല്‍ മീഡിയയില്‍ തിരക്കിയിരുന്നു. 2009ല്‍ സുഹാസിനി മണിരത്‌നവും ലിസിയും ചേര്‍ന്നാണ് ഇത്തരമൊരു റീ യൂണിയന്‍

ആരംഭിച്ചത്. ചെന്നെെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി തെന്നിന്ത്യന്‍ താരങ്ങള്‍ ഒന്നിച്ച് സുഹാസിനിയുടെ വീട്ടില്‍ ഒത്തുകൂടിയ യോഗത്തില്‍ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവിയെന്ന് നടി തന്നെ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

13 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago