എന്റെ കാര്യത്തിൽ മമ്മൂക്ക സംവിധായകനോട് ചൂടായി

നിരവധി ആരാധകർ ഉള്ള താരമാണ് പ്രവീണ. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നിരവധി നല്ല ചിത്രങ്ങളിൽ ആണ് താരം ഭാഗമായത്. ഒരു കാലത്ത് മികച്ച സിനിമകൾ ആയിരുന്നു പ്രവീണ ചെയ്തത്. പിന്നീട് അഭിനയത്തിന് ഇടവേള എടുത്ത താരം പിന്നീട് ടെലിവിഷൻ പരമ്പരകളിൽ സജീവമായി നിൽക്കുകയായിരുന്നു. ഇന്നും ടെലിവിഷൻ പരമ്പരകളിൽ ആണെങ്കിൽ പോലും പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യാൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ചുള്ള തന്റെ അഭിപ്രായം ആണ് പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി സാർ തനിക്ക് ഒരു അദ്ധ്യാപകന് തുല്യമാണ് എന്നാണ് പ്രവീണ പറയുന്നത്.

താൻ സിനിമയിലേക്ക് വന്ന ആദ്യ കാലത്ത് തന്നെ മമ്മൂട്ടി സാറിന്റെ സിനിമയിൽ ആയിരുന്നു അഭിനയിച്ചിരുന്നു. ശോഭന മേഡവും ആ ചിത്രത്തിൽ ഉണ്ടായിരുന്നു. ഞാൻ എല്ലാവരെയും പരിചയപ്പെട്ടു. അന്ന് മുതൽ വളരെ സ്നേഹത്തോടെയാണ് മമ്മൂട്ടി സാർ എന്നോട് പെരുമാറിയത്. ഞാൻ ബി എ മ്യൂസിക് ആണ് എന്ന് പറഞ്ഞപ്പോൾ എന്നെ കൊണ്ട് പാട്ട് ഒക്കെ പാടിപ്പിക്കുകയും ചെയ്തു. അത് കഴിഞ്ഞു മമ്മൂക്കയ്ക്ക് ഒപ്പം സിനിമ ചെയ്യാൻ എനിക്ക് കഴിഞ്ഞു. മമ്മൂട്ടിയുടെ സഹോദരിയായി ഞാൻ ഒരു സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയം. അച്ഛനോടും അമ്മയോടും എല്ലാം മമ്മൂക്ക നല്ല അടുപ്പം ആയിരുന്നു.

ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഷൂട്ടിന് വരുന്നത്. ഷൂട്ട് കഴിയുമ്പോൾ ഉടനെ ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോയിരിക്കും. ഇവളെ അഭിനയിപ്പിക്കാൻ ഒന്നും കൊള്ളില്ല, കല്യാണം കഴിപ്പിച്ച് വീട്ടിൽ തിരുത്താം എന്നൊക്കെ എന്നെ കളിയാക്കി മമ്മൂക്ക പറഞ്ഞിരുന്നു. ആ സമയത്ത് അച്ഛന്റെ ഫോണിൽ ഒരു സംവിധായകൻ എന്നോട് സംസാരിക്കണം അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിൽ നായികയാക്കാൻ എന്നൊക്കെ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ സംസാരം ശരിയല്ല എന്ന് അച്ഛന് തോന്നി. പിറ്റേ ദിവസം അച്ഛൻ ഈ കാര്യം മമ്മൂക്കയോട് പറഞ്ഞപ്പോൾ അദ്ദേഹം ഉടനെ ആ സംവിധായകനെ വിളിച്ച് ചൂടായി. ഇനി നിന്റെ പടത്തിൽ പ്രവീണ അഭിനയിക്കില്ല എന്ന് മമ്മൂക്ക അയാളോട് പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി പോയി എന്നും പ്രവീണ പറഞ്ഞു.

Devika

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago