Film News

9 കോടി ബഡ്‌ജറ്റിൽ ഒരുങ്ങിയ ‘പ്രേമലു’ ഇപ്പോൾ 100 കോടി കളക്ഷനിൽ! സൂപ്പർ താരങ്ങൾ ഇല്ലാത് പിള്ളേർ തൂക്കിയെടുത്തു ചിത്രം

മഞ്ഞുമ്മൽ ബോയ്സിന്റെ പിന്നാലെ തന്നെ ഓടിയടുക്കുകയാണ് പ്രേമലു , ചിത്രം ഇപ്പോൾ  100 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്, 9 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ഒരു കൂട്ടം യുവ താരങ്ങളുടെ ചിത്രമായ പ്രേമലു ഇപ്പോൾ 100 കോടിയിലാണ് എത്തിയിരിക്കുന്നത്, ഹിറ്റ് താരങ്ങളുടെ ചിത്രങ്ങളെ തൂക്കിയെടുത്തു പിള്ളേർ എന്ന് തന്നെ പറയാം, 31  ദിവസം കൊണ്ടാണ് ഇങ്ങനൊരു വിജയക്കൊടി ചിത്രം പറത്തുന്നത്, ഈ വർഷത്തെ 100 കോടിയിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണ് പ്രേമലു

2018 , പുലിമുരുഗൻ, ലൂസിഫർ, കണ്ണൂർ സ്‌ക്വാഡ്, ആർ ഡി എക്സ് എന്നി സിനിമകൾക്ക് ശേഷമാണ് പ്രേമലു 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നത്, ഫെബ്രുവരി 9 നെ ആയിരുന്നു ചിത്രം റിലീസ് ചെയ്യ്തത്,ചിത്രത്തിന്റെ റിലീസ് ദിവസത്തിൽ തന്നെ 9 ലക്ഷം നേടിയിരുന്നു, പിന്നീട് ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകവയിരുന്നു, സൂപ്പർ താരങ്ങൾ ഇല്ലാതെ ഇപ്പോൾ ചിത്രം 100 കോടിയിൽ എത്തിയിരിക്കുകയാണ്

ഇപ്പോൾ ചിത്രം തെലുങ്ക് റൈറ്റ്സിൽ വാങ്ങിയത് രാജമൗലിയുടെ മകൻ കാർത്തികേയാണ് ,ആന്ധ്രായിലും, തെലുങ്കാനയിലും ഇപ്പോൾ ചിത്രം നല്ല പ്രതികരണം നേടി മുന്നേറുകയാണ്, ചിത്രം കണ്ടതിനു ശേഷം രാജമൗലി നല്ലൊരു പ്രതികരണവുമായി എത്തിയിരുന്നു. ഈ സിനിമ തെലുങ്കിൽ എത്തിച്ചതിന് കാർത്തികേയനെ നന്ദി പറയുന്നു, ട്രയിലർ കണ്ടപ്പോൾ തന്നെ റീനുവിന് ഇഷ്ട്ടമായി, സച്ചിൻ ലവ്ബിൾ ആണ്, ഒരുപാട് ഇഷ്ടമായി ചിത്രം എന്നാണ് രാജമൗലി പറയുന്നത്

Suji