സോഷ്യല്‍ മീഡിയയിലെ വൈറല്‍ കപ്പിള്‍സാണ് പ്രീനയും അനുരാജും. ടിക് ടോക് താരങ്ങളായെത്തി സെലിബ്രിറ്റി സ്റ്റാറ്റസിലേക്കെത്തിയവരാണ് അനുരാജ്-പ്രീന. സോഷ്യല്‍ ലോകത്ത് റീല്‍സ് വീഡിയോയും ചിത്രങ്ങളുമൊക്കെയായി സജീവമാണ് ഇവരുവരും. ഇപ്പോള്‍ മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരങ്ങള്‍.
മാസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തിലേക്ക് മൂന്നാമത്തെ കുഞ്ഞതിഥി എത്തുന്നെന്നും കുടുംബം വലുതാവുകയാണെന്നും താരങ്ങള്‍ സന്തോഷം പങ്കിട്ടിരുന്നു. കുടുംബം വലുതാവുകയാണ്. ഞങ്ങളുടെ സ്വപ്നം സഫലമാകുന്നു. മൂന്നാമത്തെ കുഞ്ഞ് ഓഗസ്റ്റില്‍ എത്തുമെന്ന് ഇരുവരും സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു.
ഇപ്പോഴിതാ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇരുവരും. രണ്ട് ആണ്മക്കളാണ് ദമ്പതിമാര്‍ക്ക് ഉള്ളത്. ഇവരുടെ മൂത്തമകന് ഋഷി കുട്ടനും ഇവര്‍ക്കൊപ്പം വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആണ് അനുരാജിനും പ്രീനയ്ക്കും രണ്ടാമത്തെ മകന് ജനിച്ചിരുന്നു. ആശംസകളും പ്രാര്‍ത്ഥനകളും ആയി നിരവധി ആരാധകരും കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്.
ടിക് ടോക്കിലൂടെ താരങ്ങളായ ഇവര്‍ സ്വന്തം ക്രിയേറ്റിവിറ്റിയിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയരായത്. ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന കണ്ടന്റുകളാണ് അനുരാജും പ്രീനയും ഒരുക്കുന്നത്. സിനിമ സീരിയല്‍ താരങ്ങളെ പോലെ തന്നെ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഇവര്‍ക്ക് സോഷ്യല്‍ മീഡിയ വഴി ലഭിച്ചത്. ചെറുവീഡിയോകളിലൂടെയും വെബ്സീരീസുകളിലൂടെയും എല്ലാം ആരാധകരെ രസിപ്പിക്കുകയാണ് താരങ്ങള്‍.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…