നാല്‍പ്പത്തിയാറുകാരിയായ പ്രീതി അമ്മയായത് വാടക ഗർഭ പാത്രത്തിലൂടെ !!

ബോളിവുഡ് താരം പ്രീതി സിന്റ അമ്മയായി, ഇരട്ടക്കുട്ടികൾക്ക് അമ്മയായ സന്തോഷമാണ് താരം പങ്ക് വെച്ചത്. സോഷ്യൽ മീഡിയ വഴിയാണ് താരം സന്തോഷ വാർത്ത പങ്ക് വെച്ചത്. സറോഗസി (വാടകഗര്‍ഭപാത്രം)യിലൂടെയാണ് നാല്‍പ്പത്തിയാറുകാരിയായ പ്രീതിക്ക് ഇരട്ട കുട്ടികൾ ജനിച്ചത്. ജയ്, ഗിയ എന്നാണ് കുട്ടികൾക്ക് പേര് നൽകുന്നതെന്നും താരം പറയുന്നു. ഞങ്ങളുടെ ഈ സന്തോഷ വാർത്ത നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിച്ചു. ഞാനും ജീനും ഒരുപാട് സന്തോഷത്തിലാണ്.

ഇരട്ട കുട്ടികൾ ഞങ്ങളുടെ കുടുംബത്തിലേക്ക് എത്തിയപ്പോൾ ഞങ്ങളുടെ ഹൃദയം കൃതജ്ഞതയാല്‍ നിറഞ്ഞിരിക്കുന്നു. ഇനിയുള്ള ഞങ്ങളുടെ പുതിയ ജീവിതത്തിനായുള്ള ആവേശത്തിലാണ്. ഇതിന് ഞങ്ങളെ പിന്തുണച്ച് നിന്ന ഡോക്ടർക്കും സറോഗേറ്റ് മദറിനും നന്ദി എന്നാണ് താരം കുറിച്ചത്. 2016 ആയിരുന്നു ജീന്‍ ഗുഡ്നോഫിനെ പ്രീതിയും തമ്മിലുള്ള വിവാഹം. പിന്നീട് ഭർത്താവിനൊപ്പം ലോസ് ഏഞ്ചല്‍സിലേക്ക് താരം താമസം മാറിയിരുന്നു.‘ദില്‍ സേ’ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമ ജീവിതം തുടങ്ങുന്നത്. ഈ ചിത്രം വലിയ വിജയമായി മാറുകയും താരത്തിന് നിരവധി അവാർഡുകൾ തേടിയെത്തുകയും ചെയ്തിരുന്നു.

Rahul Kochu