Film News

പൃഥ്വിയും ഫഹദും ബേസിലും കൂടെ പ്രേമലു കോംബോയും! ഇവർ ഒന്നിക്കുന്ന വെറുതെ അല്ല, വമ്പൻ അപ്ഡേറ്റ് നാളെ എത്തും

അർജുൻ അശോകൻ മുഖ്യവേഷത്തിൽ എത്തുന്ന ‘ആനന്ദ് ശ്രീബാല’ തീയറ്ററിൽ എത്താനുള്ള ഒരുക്കത്തിലാണ്. ധ്യാനും അർജനും ഒന്നിക്കുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ പ്രധാന അപ്‌ഡേറ്റ് നാളെ എത്തുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. നാളെ വൈകുന്നേരം 6 മണിക്ക് ആനന്ദ് ശ്രീബാലയിലെ 5 പോസ്റ്ററുകൾ ആണ് റിലീസ് ചെയ്യുക.

പ്രിഥ്വിരാജ്, ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, നമിത ബൈജു, നസ്ലെൻ എന്നിവർ ചേർന്നാണ് പോസ്റ്ററുകൾ പുറത്ത് വിടുക. അർജുൻ അശോകൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കൂടാതെ സൈജു കുറുപ്പ്, സിദ്ദിഖ്, അപർണ്ണ ദാസ്, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ് കെ യു, മാളവിക മനോജ് തുടങ്ങി വമ്പൻ താര നിരയാണ് ആനന്ദ് ശ്രീബാലയിൽ അണിനിരക്കുന്നത്.

മാളികപ്പുറം, 2018 തുടങ്ങിയ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ‘ആനന്ദ് ശ്രീബാല’ തീയറ്ററിൽ എത്തിക്കുന്നത്. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവർ ചേർന്നാണ്. സംവിധായകൻ വിനയന്റെ മകനും സിനിമ താരവും ആണ് വിഷ്ണു വിനയ്. രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്. ചന്ദ്രകാന്ത് മാധവനാണ് ചായാഗ്രഹണം. കിരൺ ദാസാണ് എഡിറ്റർ. ഗോപകുമാർ ജി കെ,സുനിൽ സിംഗ്, ജസ്റ്റിൻ ബോബൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിപ്പാർട്‌മെന്റ് കൈകാര്യം ചെയ്യുന്നത്.

Ajay

Recent Posts

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

25 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

4 hours ago

ധ്യാൻ ശ്രീനിവാസന്റെ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ട്രയിലർ പുറത്ത്

വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്', ഇപ്പോൾ…

5 hours ago

ജാസ്മിന്റെ അക്കൗണ്ട് കയ്യടക്കി വെച്ചില്ല; പോലീസ് അഫ്സലിനെ വിളിച്ചു; എന്നാൽ കരഞ്ഞ് മെഴുകിയില്ല

ജാസ്മിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് താരം ബി​ഗ് ബോസിലേക്ക് പോയപ്പോൾ മുതൽ പ്രതിശുത വരാനായിരുന്ന അഫ്സലായിരുന്നു ഹാന്റിൽ ചെയ്തിരുന്നത്. എന്നാൽ തിരികെ…

7 hours ago

എനിക്ക് കിട്ടിയ സ്റ്റാർ ഇതാണ്!എന്റെ സ്ഥാനം ദിലീഷ് ഏറ്റെടുത്തന്നറിഞ്ഞപ്പോൾ സന്തോഷമായി;സന്തോഷ് കീഴാറ്റൂർ

ചക്രം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് സന്തോഷ് കീഴാറ്റൂർ, താരം അഭിനയിച്ച മിക്ക സിനിമകളിലും താരം മരിക്കുന്ന…

7 hours ago