ഇനി എത്ര തവണ വേണമെങ്കിലും പ്രേമലു കാണാം!! ആരാധികയ്ക്ക് ടോപ് ഫാന്‍ പാസ് സമ്മാനിച്ച് ടീം

മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’. മലയാളവും തമിഴും കടന്ന് തെലുങ്കിലും ചരിത്രമെഴുതുകയാണ് ചിത്രം. നസ്ലനും മമിത ബൈജുവുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. സൗഹൃദവും പ്രണയവും രസകരമായി അവതരിപ്പിച്ച ചിത്രം ഹൃദയത്തിലേറ്റിയിരിക്കുകയാണ് ആരാധകലോകം.

ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത പ്രേമലു തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. നൂറ് കോടിയിലേക്ക് കുതിയ്ക്കുകയാണ് പ്രേമലു. ചിത്രം ഇതിനോടകം തന്നെ 75 കോടിയിലധികം നേടിക്കഴിഞ്ഞു.

അതേസമയം, ചിത്രത്തിന്റെ കടുത്ത ഫാനിന് അണിയറപ്രവര്‍ത്തകര്‍ കിടിലന്‍ സമ്മാനം നല്‍കിയിരിക്കുകയാണ്. പ്രേമലു 14 തവണ കണ്ട ആരാധികയാണ് ശ്രദ്ധ നേടുന്നത്. കൊല്ലം സ്വദേശിയായ ആര്യ ആര്‍ കുമാറാണ് ആ കടുത്ത ഫാന്‍. ആര്യയ്ക്ക് പ്രേമലു ടോപ് ഫാന്‍ പാസ് നല്‍കി ഞെട്ടിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഭാവന സ്റ്റുഡിയോസിന്റെ ഒഫിഷ്യല്‍ ഇന്‍സ്റ്റാഗ്രാം പേജ് വഴി പ്രേമലു തെലുങ്ക് റിലീസ് അനൗണ്‍സ് ചെയ്ത പോസ്റ്റിന് താഴെ ആര്യ കമന്റിട്ടിരുന്നു. പിന്നാലെയാണ് ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും തിയേറ്ററില്‍ നിന്ന് പ്രേമലു കാണുവാനുള്ള സമ്മാനം പ്രവര്‍ത്തകര്‍ നല്‍കിയത്.

ഭാവന സ്റ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് പാസ് നല്‍കിയത്. പിന്നാലെ ‘താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാന്‍ പ്രേമലു കണ്ട് കണ്ട് മരിക്കും’ എന്ന കുറിപ്പോടെ പാസ് ലഭിച്ച സന്തോഷവും ആര്യ പങ്കുവെച്ചിട്ടുണ്ട്.

ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത പ്രേമലു നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ ഇതുവരെ കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. അതേ സമയം പ്രേമലു തെലുങ്കിലേക്കും എത്തുകയാണ്. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. ഹൈദ്രാബാദ് ബേയ്‌സ് ചെയ്തുള്ള സിനിമയായത് കൊണ്ട് തന്നെ ചിത്രം തെലുങ്കിലും തരംഗമാവുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. മാര്‍ച്ച് 8നാണ് തെലുങ്ക് പ്രേമലു എത്തുന്നത്. എസ്എസ് കാര്‍ത്തികേയയാണ് പ്രേമലു തെലുങ്കില്‍ വിതരണം ചെയ്യുന്നത്.

Anu

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

6 mins ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

11 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

14 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

21 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

27 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

35 mins ago