ഭാവന സ്റ്റുഡിയോസ് പ്രേമലു നിർമിക്കാൻ ഒരേയൊരു കാരണമേയുള്ളൂ’ ; വെളിപ്പെടുത്തി ദിലീഷ് പോത്തൻ, പ്രേമലു നാളെ തീയറ്ററുകളിലേക്ക്

മലയാള സിനിമയ്‌ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്‍റെ (Bhavana Studios) ഏറ്റവും പുതിയ സിനിമയാണ് ‘പ്രേമലു’. ഗിരീഷ് എഡി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 9ന് പ്രേമലു തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

‘തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ’ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കുന്ന ‘പ്രേമലു’ ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാണ് പറയുന്നത്. പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായ നസ്‌ലൻ കെ ഗഫൂറും (Naslen K Gafoor) മമിത ബൈജുവുമാണ് (Mamitha Baiju) ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. തന്‍റെ മുൻകാല ചിത്രങ്ങളെപ്പോലെ തന്നെ ‘പ്രേമലു’വും ജനങ്ങൾ ഏറ്റെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് സംവിധായകൻ ഗിരീഷ് എഡി പറഞ്ഞു. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ‘പ്രേമലു’ ടീം.

‘സൂപ്പർ ശരണ്യ’, ‘തണ്ണീർ മത്തൻ ദിനങ്ങൾ’ സിനിമകളിലേത് പോലെ കഥാസന്ദർഭങ്ങളും കഥാപാത്ര സ്വഭാവവും താരനിരയും ആവർത്തിക്കുന്ന രീതി പ്രേമലുവിലും തുടരുന്നല്ലോ എന്ന ചോദ്യത്തിന് ബോധപൂർവം സംഭവിക്കുന്നതല്ല അതെന്നായിരുന്നു സംവിധായകന്‍റെ മറുപടി. തന്‍റെ മുൻ ചിത്രങ്ങളുടെ ശൈലി പിന്തുടർന്നിട്ടുണ്ട്. പക്ഷേ സിനിമയുടെ ആശയം തികച്ചും വ്യത്യസ്‌തമാണ്.

പുതിയൊരു രൂപത്തിലും ഭാവത്തിലും, തന്‍റെ കലാസ്വഭാവവും രീതികളും അപ്പാടെ മാറ്റി ഒരു പരീക്ഷണ ചിത്രം ഒരുക്കുന്നതിലും നല്ലത് പ്രേക്ഷകർക്ക് കൃത്യമായി ഇഷ്‌ടപ്പെടുമെന്ന് ബോധമുള്ള വഴിയെ യാത്ര ചെയ്യുന്നതാണ്. ഭാവിയിൽ പ്രേക്ഷകർക്ക് തോന്നുന്ന ശൈലിയിലെ സാമ്യത മാറ്റിപ്പിടിച്ച് പുതിയ രീതിയിൽ ചിത്രം ഒരുക്കാൻ ശ്രമിക്കുമെന്നും ഗിരീഷ് എഡി പറഞ്ഞു.

അതേസമയം ഭാവന സ്റ്റുഡിയോസ് ‘പ്രേമലു’വിന്‍റെ നിർമാണം ഏറ്റെടുക്കാനുള്ള ഒരേയൊരു കാരണം സംവിധായകൻ ഗിരീഷ് എഡിയിലുള്ള വിശ്വാസമാണെന്ന് ദിലീഷ് പോത്തൻ വ്യക്തമാക്കി. ഗിരീഷ് എ ഡി എന്ന സംവിധായകന്‍റെ ഒരു ചിത്രം നിർമിക്കണമെന്ന ഉദ്ദേശ്യത്തിലാണ് ഭാവന സ്റ്റുഡിയോസ് ‘പ്രേമലു’വിന്‍റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. പൂർണമായും സംവിധായകനിൽ വിശ്വാസമർപ്പിച്ച് കൊണ്ടാണ് ഭാവന സ്റ്റുഡിയോ ഈ ചിത്രത്തിന്‍റെ ഭാഗമായത്.

പ്രേക്ഷകർക്കിഷ്‌ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ നിർമിക്കാനാണ് എക്കാലവും ഭാവന സ്റ്റുഡിയോസ് ശ്രമിച്ചിട്ടുള്ളതെന്നും നിർമാതാവ് ദിലീഷ് പോത്തൻ പറഞ്ഞു. അതേസമയം ബേസിൽ ജോസഫിനെയും നസ്രിയയെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ‘പ്രേമലു’വിന്‍റെ പ്രാരംഭ ചർച്ചകൾ നടന്നതെന്ന തരത്തിൽ നേരത്തെ വാർത്തകൾ പരന്നിരുന്നു. എന്നാൽ അത്തരം വാർത്തകൾ ശരിയല്ലെന്ന് സംവിധായകനും നിർമ്മാതാവും വ്യക്തമാക്കി.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് പ്രേമലുവിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്

Ajay

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago