14 തവണ പ്രേമലു കണ്ടു; ആരാധികയ്ക്ക് കിടിലന്‍ സമ്മാനവുമായി ടീം പ്രേമലു

14 തവണ പ്രേമലു കണ്ട ആരാധികക്ക് കിടിലന്‍ സമ്മാനം നല്‍കി ഞെട്ടിച്ചു ഫിലിം ടീം ???? പ്രേമലു ആരാധികയ്ക്ക് സ്‌നേഹ സമ്മാനവുമായി ഭാവനാ സ്റ്റുഡിയോസ്. നിറഞ്ഞ സദസ്സുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമലുവിന്റെ അഭൂത പൂര്‍വ്വമായ ഈ വിജയത്തിനടിസ്ഥാനം ചിത്രത്തിന്റെ റിപ്പീറ്റ് വാല്യൂ ആണെന്നാണ് സിനിമാ വൃത്തങ്ങളിലുള്ള സംസാരം. അഞ്ചും ആറും തവണ പ്രേമലു കണ്ടതായി ഉള്ള ആരാധകരുടെ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എവിടെയും. പ്രേമലു തെലുഗു റിലീസിനോട് അനുബന്ധിച്ചു ഭാവന സ്റ്റുഡിയോസ് ഇന്‍സ്റ്റാഗ്രാം പേജ് വഴി പുറത്ത് വിട്ട ബാഹുബലി മോഷന്‍ പോസ്റ്ററിന് അടിയിലാണ് ‘ ഞാന്‍ 14 തവണ പ്രേമലു കണ്ടു ഇനി തെലുഗു പ്രേമലുവും കാണണം ‘ എന്ന് കൊല്ലം സ്വദേശിയായ ആര്യ ആര്‍ കുമാര്‍ കമന്റ് രേഖപ്പെടുത്തിയത്.

കമന്റിനു ഭാവന സ്റ്റുഡിയോസ് മറുപടിയായി നന്ദി അറിയിക്കുകയും കൊണ്ടാക്ട് ഡീറ്റെയില്‍സ് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ആര്യയ്ക്ക് ടിക്കറ്റ് എടുക്കാതെ തന്നെ അണ്‍ലിമിറ്റഡ് ആയി പ്രേമലു തീയറ്ററില്‍ കാണുവാനുള്ള ടോപ് ഫാന്‍ പാസ് ഇഷ്യു ചെയ്യുകയായിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്ത് ആര്യയുടെ വീട്ടില്‍ നേരിട്ടത്തിയാണ് ടോപ് ഫാന്‍ പാസ് കൈമാറി സ്‌നേഹമറിയിച്ചത്. റിപ്പീറ്റ് കാഴ്ചകളുടെ എണ്ണം കൂടുന്നതിനനുസരിച് എത്ര ആരാധകര്‍ക്ക് പാസ് ലഭിക്കും എന്നത് കൗതുകമുണര്‍ത്തുന്നു.

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago