വിശ്രമത്തിന് വിട, ഇനി വർക്ക് മോഡ്; എംപുരാന്റെ ലൊക്കേഷൻ സന്ദർശിച്ച് പൃഥ്വിരാജ്

മലയാള സിനിമാസ്വാദകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എംപുരാന്റെ സെറ്റ് സന്ദർശിച്ച് പൃഥ്വിരാജ് സുകുമാരൻ.  പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി സൂപ്പർഹിറ്റായ ലൂസിഫറിന്റെ രണ്ടാംഭാഗമാണ് ചിത്രം.   ഖുറേഷി അബ്രഹാമിന്റെ വരവിന് വേദിയൊരുക്കുന്ന സെറ്റ് സന്ദർശിക്കാൻ ആണ് പൃഥ്വിരാജ് എത്തിയതെന്നാണ് സൂചന. എമ്പുരാന് വേണ്ടി ഒരു ഹെലികോപ്റ്റർ കൃത്രിമമായി പണിയുന്നതായി നേരത്തെ വാർത്തകൾ എത്തിയിരുന്നു. ഹെലികോപ്റ്ററിന്റെ സെറ്റ് വർക്ക് നടക്കുന്ന സ്ഥലത്ത് പൃഥ്വിരാജ് എത്തി വിലയിരുത്തി മടങ്ങുന്ന വിഡിയോ ആണിതെന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സൂചിപ്പിക്കുന്നത്. ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരുക്ക് പറ്റി വിശ്രമത്തിലായിരുന്നു പൃഥ്വിരാജ് .ബസിലെ സംഘടനരംഗം ചിത്രീകരിക്കുന്നതിനിടെ ചാടിയിറങ്ങുന്നതിനിടെയിൽ കാലിന്റെ ലിഗമെന്റിന് പരിക്കേൽക്കുകയായിരുന്നു. കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പൃഥ്വിരാജ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിദേയനായിരുന്നു.  പരിക്കിന് ശേഷം  ഇതാദ്യമായാണ്  സിനിമാ സെറ്റിലേക്ക് പൃഥ്വി  എത്തുന്നത്.
സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എംപുരാന്‍.  ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രം ലൂസിഫറിന്റെ പ്രീക്വല്‍ ആകുമോ സീക്വല്‍ ആകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകൾ  സമൂഹമാധ്യമങ്ങളിൽ സജീവമാണ്.സിനിമ നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളായി ‘കെജിഎഫ്’, ‘കാന്താര’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് കൂടിയെത്തുകയാണ്. ഇതോടെ ‘എംപുരാന്‍’ ഒരു  ‘പാന്‍ വേള്‍ഡ്’ ചിത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയെ സംബന്ധിച്ച ഓരോ പുതിയ അപ്ഡേറ്റും അത്രയധികം ചര്‍ച്ചയാകുന്നത് എമ്പുരാന്‍റെ അണിയറ പ്രവര്‍ത്തകരിലുള്ള ആരാധകരുടെ പ്രതീക്ഷ കൊണ്ടാണ്. ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും. മോഹൻലാൽ അവതരിപ്പിക്കുന്ന ‘ഖുറേഷി അബ്രഹാമി’ന്റെ പഴയ കാലഘട്ടം ആണ് എമ്പുരാൻ പറയുക എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.

പ്രിക്വൽ സീക്വൽ മിക്സിഡ് ആണ് ചിത്രമാകും ഇതെന്നും വിവരമുണ്ട്.  സിനിമയുടെ ലൊക്കേഷന്‍ കാണാനായി സംവിധായകന്‍ പൃഥ്വിരാജ് നടത്തിയ യാത്രയുടെ വിഡിയോ അടുത്തിടെ പുറത്തുവന്നു.ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ, റിലീസ് തിയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്. മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും, ഇന്ത്യൻ സിനിമ എന്ന നിലയിൽ ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ‘ലൂസിഫർ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. മലയാളത്തിലെ ആദ്യ 200 കോടി കളക്ഷന്‍ നേടിയ ചിത്രമാണ്  ലൂസിഫർ .ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

Sreekumar

Recent Posts

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

11 mins ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

19 mins ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

34 mins ago

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

1 hour ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

1 hour ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

2 hours ago