എന്റെ സിനിമകള്‍ ഒന്നുംതന്നെ മകള്‍ കണ്ടിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: പൃഥ്വിരാജ്

തന്റെ സിനിമകള്‍ മകള്‍ ആലംകൃത കാണാറില്ലെന്ന് നടന്‍ പൃഥ്വിരാജ്. താനും ഭാര്യയും മനപ്പൂര്‍വ്വം അങ്ങിനെ ഒരു അവസരം ഉണ്ടാക്കാത്തതാണെന്നും, അതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും താരം പറയുന്നു. ഒരു അഭിമുഖത്തല്‍ ഒരു നടനെന്ന നിലയില്‍ മകളെ എങ്ങനെയാണ് കണ്‍വിന്‍സ് ചെയ്യുന്നത് എന്ന ചോദ്യത്തോണ് പ്രതികരിക്കുകയായിരുന്നു പൃഥ്വി.

താരത്തിന്റെ വാക്കുകളിലേയ്ക്ക്:

‘എന്റെ ഒരു സിനിമയും എന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ല. അത് വേറൊന്നും കൊണ്ടല്ല. അവള്‍ കാണുന്ന കണ്ടന്റ്, പ്രൊഗ്രസീവ്ലി അതിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കും സുപ്രിയയ്ക്കും ഉണ്ട്.

ഇപ്പോള്‍ അവള്‍ സ്‌ക്രീനിന് മുന്‍പില്‍ ഇരിക്കുന്നത് തന്നെ വളരെ കുറവാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂളിലെ ക്ലാസ് കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മുന്‍പില്‍ ആയതുകൊണ്ട്, അതിന് ശേഷം ഞങ്ങള്‍ കൊടുക്കാറില്ല. പിന്നെ ഇപ്പോള്‍ അവളുടെ താത്പര്യവും കുറച്ചുകൂടി പുസ്തകം വായിക്കലിലൊക്കെയാണ്. ഒരുപക്ഷേ അതും മാറിയേക്കാം. അങ്ങനെ പ്രോഗ്രസീവ്ലി കാണുന്ന കണ്ടന്റിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കുണ്ട്.

വേറൊന്നും കൊണ്ടല്ല ഒന്ന് കുട്ടികള്‍ക്ക് ചില സിനിമകള്‍ മനസിലാക്കിയെടുക്കാന്‍ പറ്റില്ല. ഇപ്പോള്‍ ജന ഗണ മന എന്ന സിനിമ ആറ് വയസോ ഏഴ് വയസോ ഉള്ള ഒരു കുട്ടി കണ്ടാല്‍ അത് മുഴുവന്‍ മനസിലാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലെങ്കില്‍ പിന്നെ നമ്മള്‍ ഇരുന്ന് പറഞ്ഞ് കൊടുക്കണം ഇത് ഇങ്ങനാണ് ഇങ്ങനാണ് എന്നൊക്കെ. അത് ഇപ്പോള്‍ പറഞ്ഞുകൊടുക്കേണ്ടെന്ന് തോന്നി. അവള്‍ സ്വയം മനസിലാക്കുന്ന സമയം വരട്ടെയെന്നാണ് കരുതുന്നത്. ഈയടുത്തിടയ്ക്ക് ഐസ് ഏജ് എന്ന ഒരു ആനിമേഷന്‍ സിനിമ ഞങ്ങള്‍ ഒരുമിച്ചിരുന്ന് ആദ്യമായിട്ട് കണ്ടു. അങ്ങനെ ചെറുതായൊക്കെ കണ്ടുവരട്ടെ.

എന്താണ് അച്ഛന്റെ സിനിമ കാണിക്കാത്തതെന്ന് എന്നോട് അവള്‍ ചോദിക്കാറുണ്ട്. അല്ല, അത് കുട്ടികള്‍ കാണണ്ട എന്ന് ഞാന്‍ പറയും. അപ്പോള്‍ വെച്ച ഡിമാന്റ്, എന്നാല്‍ കുട്ടികള്‍ക്ക് കാണാന്‍ പറ്റുന്ന ഒരു സിനിമ ചെയ്യണമെന്നാണ്. ഇത് പറഞ്ഞു പറഞ്ഞ് ഇപ്പോള്‍ എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സിനിമ ചെയ്യാന്‍. എന്റെ ടു ഡു ലിസ്റ്റില്‍ അങ്ങനെ ഒരു സിനിമ ഉണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Rahul

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

3 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

4 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

5 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

7 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

8 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

9 hours ago