നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചത്

Follow Us :

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ സംവിധായകൻ, ഗായകൻ, നിർമാതാവ്, വിതരണക്കാരന് തുടങ്ങി സിനിമയിലെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ്. പൃഥ്വീരാജ് എന്ന പേര് ഒരു മിനിമം ​ഗ്യാരണ്ടിയായി മാറി. അതിനു പിന്നിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനവും സിനിമയോടുള്ള അടങ്ങാത്ത പ്രണയവുമുണ്ട്. തന്റെ വളർച്ചയെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൃഥ്വീരാജ് സംസാരിക്കുകയാണ്. ഒരു ലക്ഷ്യത്തിലേക്ക് എത്തിപ്പെടുന്നതല്ല മറിച്ച് അവിടെ നിലനിന്ന് മുന്നോട്ടു പോകുന്നതാണ് ഏറ്റവും കഠിനമെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാൽ താൻ മാത്രമല്ല അധ്വാനിക്കുന്നത് എന്നും ദുൽഖർ സൽമാനും ഫഹദ് ഫാസിലും തന്നെ പോലെ അധ്വാനിക്കുന്നവരാണെന്നും പുറമെ അതൊന്നും കാണാത്തതാണെന്നും പൃഥ്വിരാജ് പറഞ്ഞു. തന്റെ സുഹൃത്താണ് ദുൽഖർ സൽമാൻ . ഇരുവരും തമ്മിൽ നിരന്തരം സംസാരിക്കാറുണ്ട് എന്നും.

ഓരോ തവണ കാണുമ്പോഴും ദുൽഖറിന് തന്റെ പ്രൊഡക്ഷൻ ഹൌസ് ആയ വേഫറർ ഫിലിംസിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട് എന്നും ഭാവിയിൽ എങ്ങനെ ആവണം എന്നതിനെ കുറിച്ച് നല്ലൊരു വിഷൻ ഉള്ള ചെറുപ്പക്കാരനാണ് ദുൽഖർ സൽമാൻ എന്നും പൃഥ്വിപറയുന്നു. അതിനു വേണ്ടി ദുൽഖർ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുമുണ്ട് പക്ഷെ പുറമേ നിന്ന് നോക്കുമ്പോൾ ഒരുപക്ഷേ കാണുന്നുണ്ടാവില്ല എന്നും പൃഥ്വി വ്യക്തമാക്കുന്നു. അതുപോലെ തന്നെയാണ് ഫഹദ് ഫാസിൽ എന്നും പൃഥ്വി അഭിപ്രായപ്പെടുന്നു. തനിക്ക് പരിചയമുള്ള ആളുകളെ കുറച്ചാണ് പറയുന്നത്. താൻ മാത്രമൊന്നുമല്ല ഹാർഡ് വർക്കിം​ഗ്. അന്നു പറഞ്ഞ കാര്യങ്ങളിലേക്ക് എത്തിച്ചേരാൻ കുറച്ചധികം അധ്വാനിച്ചു എന്നു മാത്രമേ ഉള്ളു. അതുവഴി തന്റെ പരിശ്രമങ്ങൾക്ക് ഒരു റിവാർഡ് കിട്ടി എന്നു മാത്രം. എത്തിപ്പെടണം എന്നു ആ​ഗ്രഹിക്കുന്ന സ്ഥലത്ത് എത്തിപ്പെടുന്നതല്ല കഠിനം. സത്യത്തിൽ അത് വളരെ എളുപ്പമാണ്. നമ്മൾ എത്തിപ്പെട്ട സ്ഥലത്ത് നിലനിൽക്കാനും അവിടെ നിന്ന് കൊണ്ട് മുന്നോട്ട് പോകുവാനുമാണ് ബുദ്ധിമുട്ട് എന്നും പൃഥ്വീരാജ് കൂട്ടിച്ചേർത്തു. അതേസമയം പാൻ ഇന്ത്യൻ ചിത്രങ്ങളുടെ വിതരണത്തിലൂടെ ലോകത്തിനു മുന്നിൽ ചർച്ചയായിട്ടുണ്ട് പൃഥ്വി.

prithviraj sukumaran

പൃഥ്വിയും ഭാര്യ സുപ്രിയ മേനോനും നേതൃത്വം നൽകുന്ന ഇബ്‌വരുടെ പ്രൊഡക്ഷൻ ഹോബ്സ് ഇന്ന് സക്സസ് ചിത്രങ്ങളുടെ ബ്രാൻഡായി മാറിയിരിക്കുന്നു. ഈയിടെ പ്രിട്വിയുടെ ഒരു പഴയ ഇന്റർവ്യൂവും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഒരു 10 വർഷം കഴിഞ്ഞാൽ താൻ എവിടെയായിരിക്കും എന്ന് പ്രീതി ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. അന്ന് പൃഥ്വി പറഞ്ഞതെല്ലാം ഇന്ന് പ്രാവർത്തികമാക്കി കഴിഞ്ഞു. വർഷങ്ങൾക്ക് മുന്നേ പുറത്ത് വിട്ട ഒരു അഭിമുഖത്തിന്റെ ചെറിയൊരു ഭാ​ഗം വൈറലായിരുന്നു. വർഷങ്ങൾ കഴിഞ്ഞുള്ള പൃഥ്വിരാജ് എങ്ങനെയായിരിക്കുമെന്ന് വളരെ കൃത്യമായി പ്രവചിച്ചിരുന്നു. അതേ പോലെ വർഷങ്ങൾക്കിപ്പുറം നടന്നപ്പോൾ സത്യത്തിൽ എല്ലാവരും ഞെട്ടി. അതിനെ കുറിച്ച് പല തരത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. അന്ന് പൃഥ്വിരാജ് തന്റെ ആ​ഗ്രഹങ്ങൾ ഇങ്ങനെയാവണം എന്ന് പറഞ്ഞപ്പോൾ ലോകം മുഴുവൻ അയാളെ കളിയാക്കി. 2009 ലായിരുന്നു പ്രസക്തമായ ആ ഇൻ്റർവ്യൂ നടന്നത്.

prithviraj-sukumaran

ഏറെക്കുറേ തന്റെ 40 കളിലായിരിക്കും മികച്ച ചിത്രങ്ങൾ വരാനിരിക്കുന്നത് എന്നായിരുന്നു അന്ന് പൃഥ്വീരാജ് പറഞ്ഞത്. അഭിനയം മാത്രമല്ല സംവിധാനവും ലക്ഷ്യമാണെന്ന് പറഞ്ഞിരുന്നു. കൂട്ടത്തിൽ സിനിമകൾ നിർമിക്കുകയും ഒരു പാൻ ഇന്ത്യൻ ലെവലിൽ സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും അതിനൊരു നല്ല പ്രൊഡക്ഷൻ ഹൗസ് ഉണ്ടാവണമെന്നും വ്യക്തമാക്കിയിരുന്നു. അതെല്ലാം ഇന്ന് പ്രവർത്തികമാക്കിയിട്ടുണ്ട് താരം. ഗുരുവായൂർ അമ്പലനടയിൽ ആണ് പൃഥ്വിയുടേതായി പുറത്തിറങ്ങിയ മലയാള സിനിമ. മോഹൻലാലിനെ നായകനാക്കി ഓർക്കുന്ന എമ്പുരാന്റെ തിരക്കുകളിലാണിപ്പോൾ താരം.