എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്, ‘ആ രം​ഗങ്ങൾ ഇപ്പോൾ എടുക്കാനാവില്ല’; വെളിപ്പെടുത്തി പൃഥ്വി

പൃഥ്വിരാജും മോഹ​ൻലാലും വീണ്ടും ഒന്നിക്കുന്ന എമ്പുരാന്റെ ഷൂട്ടിം​ഗ് തുടങ്ങിയതിന്റെ ആവേശത്തിലാണ് ആരാധകർ. ഇപ്പോൾ ചിത്രത്തിന്റെ വിവരങ്ങൾ പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്കേറ്റിരുന്നു. ആവശ്യത്തിന് വിശ്രമം എടുത്ത ശേഷം സംവിധായകൻ എന്ന നിലയിൽ തന്റെ മൂന്നാമത്തെ സിനിമയുടെ ചിത്രീകരണത്തിന് പൃഥ്വി തുടക്കമിടുകയായിരുന്നു.

എന്നാൽ, തന്റെ പരിക്ക് പൂർണമായും ഭേദമായിട്ടില്ലെന്നാണ് ഇപ്പോൾ താരം പറയുന്നത്. തനിക്ക് നിലവിൽ വലിയ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ സാധിക്കില്ലെന്നും പൃഥ്വി വ്യക്തമാക്കി. ലൂസിഫറിൽ സയിദ് മസൂദായി എത്തിയ പൃഥ്വിരാജിന് എമ്പുരാനിലും നിറയെ ആക്ഷൻ രം​ഗങ്ങളുണ്ട്. എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കിൽ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട് താൻ ഉൾപ്പെടുന്ന അത്തരം രംഗങ്ങൾ അപ്പോൾ മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘ലൂസിഫറി’ലെ സ്റ്റണ്ട് തരം​ഗമായി മാറിയിരുന്നു. ലൂസിഫറി’ന്റെ സ്റ്റണ്ട് കൊറിയോഗ്രാഫറായ സിൽവ തന്നെയാണ് എമ്പുരാനിലുമുള്ളത്. ഛായാഗ്രാഹണം സുജിത്ത് വാസുദേവാണ്. തിരക്കഥ മുരളി ഗോപിയും. പൃഥ്വിരാജിന്റേതായി സലാർ എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. പ്രഭാസ് നായകനാകുന്ന സലാറിൽ പൃഥ്വിരാജിന്റെ കഥാപാത്രവും നിർണായകമാണ്. പ്രശാന്ത് നീലിനൊപ്പം പ്രഭാസും പൃഥ്വിരാജുമെത്തുന്നതിനാൽ ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Gargi

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago