ഒഴിവ് സമയങ്ങളില്‍ മോനേ വാ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ലാലേട്ടന്‍ വിളിക്കും-പൃഥ്വി

ആരാധകര്‍ ആകാംക്ഷയോട കാത്തിരിക്കുന്ന ഹിറ്റ് കോംബോയാണ് പൃഥിരാജും മോഹന്‍ലാലും. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. കന്നി സംവിധാനം തന്നെ ഹിറ്റാക്കിയ മോഹന്‍ലാലിനെ വിടാതെ പിന്തുടരുകയാണ് പൃഥ്വി. ലൂസിഫറിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലിനെ വെച്ച് തന്നെ ബ്രോ ഡാഡി എന്ന ഫാമിലി സിനിമയും എത്തി. അതും ഹിറ്റായിരുന്നു.
പൃഥിരാജും മോഹന്‍ലാലും തന്നെയായിരുന്നു ബ്രോ ഡാഡിയിലും പ്രധാന കഥാപാത്രങ്ങളായത്.

ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും പ്രഖ്യാപിച്ചിരിക്കുന്നത്.
400 കോടി ബജറ്റില്‍ പാന്‍ വേള്‍ഡ് റിലീസായാണ് ചിത്രം എത്തുക. ഒരുമിച്ചുള്ള ഈ ഹിറ്റ് കൂട്ടുകെട്ട് പൃഥിയെയും മോഹന്‍ലാലിനെയും അടുത്ത സുഹൃത്തുക്കളാക്കിയിരിക്കുകയാണ്.

ഇപ്പോള്‍ ലാലേട്ടനുമായുള്ള തന്റെ സൗഹൃദത്തെ പറ്റി സംസാരിക്കുകയാണ് പൃഥി. മോഹന്‍ലാല്‍ തന്റെ അയല്‍ക്കാരനാണെന്ന് പൃഥി പറയുന്നു. ഒരേ ബില്‍ഡിംഗിലാണ് രണ്ട് പേരും താമസിക്കുന്നത്.

‘ലാലേട്ടന്റെ കൂടെയുള്ള ഫോട്ടോകള്‍ എപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ ഇടാറുണ്ടല്ലോ എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. അതിനുള്ള മറുപടി ഞങ്ങള്‍ ഒരേ ബില്‍ഡിംഗിലാണ് താമസിക്കുന്നത് എന്നത് കൊണ്ടാണ്. പൃഥി പറയുന്നു.

സ്വാഭാവികമായും ഒരുദിവസം ഷൂട്ടിംഗ് ഇല്ല, അല്ലെങ്കില്‍ നാല് മണിക്ക് ഷൂട്ട് കഴിഞ്ഞ് എത്തിയാല്‍ ലാലേട്ടന്‍ മുകളില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ പല ദിവസങ്ങളിലും ഒന്നിച്ചു കൂടാറുണ്ട്. മോനേ വാ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് അദ്ദേഹം വിളിക്കും, അങ്ങനെ കൂടാറുള്ളതാണ്, പൃഥി പറയുന്നു.

എന്റെ ഫ്‌ലാറ്റിന്റെ തൊട്ടുമുകളിലാണ് അദ്ദേഹവും താമസിക്കുന്നത്. സ്വാഭാവികമായും രണ്ട് സിനിമകള്‍ ഒരുമിച്ച് ചെയ്തപ്പോള്‍ ഞങ്ങള്‍ അടുത്തു. കൂടാതെ സുചി ചേച്ചിയെയും ഇഷ്ടമാണ്. കുടുംബവുമായും നല്ല ബന്ധമുണ്ട്.

അതേസമയം, മമ്മൂക്കയോടും ഇതുപോലയാണ്. എന്റെ വീട്ടിലേക്ക് സ്ഥിരമായി വരുന്ന ആക്ടര്‍ ഫ്രണ്ട് ചാലുവാണ് (ദുല്‍ഖര്‍)ണെന്നും പൃഥി പറഞ്ഞു. മമ്മൂക്കയെ വെച്ച് സിനിമ എപ്പോള്‍ ചെയ്യുമെന്ന ചോദ്യത്തിന്, അത് എല്ലാ സംവിധായകരുടെയും ആഗ്രഹമാണ്. അത് എപ്പോള്‍ എങ്ങനെ എന്ന് എനിക്കറിയില്ലെന്നും, പൃഥിരാജ് പറഞ്ഞു.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago