മലയാള സിനിമയുടെ റേഞ്ച് തന്നെ വേറൊരു ലെവലിലേക്ക് ഉയർത്തുമെന്നാണ് ആടുജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷ. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന് സംഗീതം ഒരുക്കുന്ന എ ആർ റഹ്മാൻറെ സംഗീത നിശയോടെ ചിത്രത്തിൻറെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം നടന്നിരുന്നു. മോഹൻലാൽ അടക്കം പ്രമുഖരുടെ വലിയൊരു നിര തന്നെയാണ് ഓഡിയോ റിലീസിനായി എത്തിയത്.
ആടുജീവിത്തിന് വേണ്ടി പൃഥ്വിയുടെ ഫിസിക്കൽ ട്രാൻസ്ഫർമേഷൻ വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഓഡിയോ റിലീസ് ചടങ്ങിൽ വച്ച് ഫിസിക്കൽ ട്രാൻസ്ഫർമേഷൻ മാർക്കറ്റ് ചെയ്യേണ്ട എന്ന തീരുമാനം എന്തുകൊണ്ട് എടുത്തുവെന്ന് പൃഥ്വി തുറന്ന് പറഞ്ഞു. ”ഈ സിനിമയുടെ ചർച്ച നടക്കുന്ന സമയത്ത് തന്നെ ചിത്രത്തിനായി നടത്തുന്ന എൻറെയും ഗോകുലിൻറെയും ഫിസിക്കൽ ട്രാൻസ്ഫർമേഷൻ ഒരു ഡോക്യുമെൻററിയായി ചെയ്യണം എന്ന് പറഞ്ഞിരുന്നു. ആമീർ ഖാൻ ദംഗലിൽ ഒക്കെ ചെയ്തപോലെ അത് ഡോക്യുമെൻറ് ചെയ്യണം. അതിന് വ്യൂവർഷിപ്പ് ഉണ്ടാകും ആകർഷകമായിരിക്കും എന്നയിരുന്നു അഭിപ്രായം.
എന്നാൽ ഞാൻ അതിന് എതിരായിരുന്നു. ഞാനും ഗോകുലും ജിമ്മിലും മറ്റും പോയി ഡയറ്റ് എടുത്ത്. ഒരു ഫിസിക്കൽ ഇൻസ്ട്രക്ടറുടെ സഹായത്തോടെ ചെയ്യുന്ന ഫിസിക്കൽ ട്രാൻസ്ഫർമേഷൻ ശരിക്കും ഒരാൾ ജീവിച്ച് തീർത്ത കാര്യമാണ്. അതിൻറെ മുകളിലാണോ നമ്മൾ മാർക്കറ്റ് ചെയ്യുന്നത് എന്ന ചിന്തയാണ് എനിക്ക് വന്നത്.
നജീബിക്ക ജീവിച്ച ജീവിതയാണ് ഇതിനെല്ലാം കാരണം. ഒപ്പം ബെന്യാമിനും നന്ദിയുണ്ട്. ബ്ലെസി ചേട്ടൻ നജീബിന് പൃഥ്വിരാജിൻറെ മുഖമാണ് എന്ന് പറഞ്ഞപ്പോൾ അത് അങ്ങനെയല്ലെന്ന് അദ്ദേഹം പറഞ്ഞില്ല. ഈ ചിത്രത്തിൽ എന്നെപ്പോലെ തന്നെ പ്രയാസം അനുഭവിച്ചത് എൻറെ ഭാര്യയും മകളുമാണ്. എല്ലാ നടന്മാരുടെ പങ്കാളികളും ഒരോ ചിത്രത്തിനും ഏറെ ത്യാഗം അനുഭവിക്കുന്നുണ്ട്” – പൃഥ്വി കൂട്ടിച്ചേർത്തു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…