നജീബാകാന്‍ വേണ്ടി കുറച്ചത് 31 കിലോ!!! 15 വര്‍ഷത്തിനിടെ, ബ്ലെസി ചെയ്ത ഒരേയൊരു പടം അതാണ് ആടുജീവിതം-പൃഥ്വിരാജ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ഇത്രയും നീണ്ട കാത്തിരിപ്പ് മറ്റൊരു ചിത്രത്തിന് വേണ്ടിയും വന്നിട്ടില്ല. പൃഥ്വിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. കഥാപാത്രത്തിന് വേണ്ടി നായകന്‍ ഇത്രയും കഠിനാധ്വാനം ചെയ്ത മറ്റൊരു ചിത്രവുമില്ല. ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടുജീവിതമാണ് ബ്ലെസി സിനിമയാക്കുന്നത്.

അഞ്ച് വര്‍ഷത്തോളം നീണ്ട ഷൂട്ടിംഗായിരുന്നു ചിത്രത്തിന്റേത്. കോവിഡ് കാലത്ത് ചിത്രീകരിച്ച ഏക ചിത്രവുമായിരുന്നു ആടുജീവിതം. പൃഥ്വിരാജിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ മേക്ക്ഓവാറാണ് ചിത്രത്തിലെ നജീബാകാന്‍ താരം എടുത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായി എടുത്ത ഡയറ്റിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്. നജീബാകാന്‍ വേണ്ടി 31 കിലോ ശരീരഭാരമാണ് താരം കുറച്ചത്. ഒരു അഭിമുഖത്തിലാണ് പൃഥ്വി ആടുജീവിതത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവച്ചത്.

2008ലാണ് ആടുജീവിതം അഭ്രപാളികളിലാക്കാന്‍ ഔദ്യോഗികമായി തീരുമാനിക്കുന്നത്. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രീകരണം തുടങ്ങിയത്. 2018ലാണ് ആടുജീവിതം ഷൂട്ടിങ് തുടങ്ങിയത്. ആദ്യ ദിവസത്തെ ഷൂട്ടിങ്ങില്‍ ആദ്യഷോട്ടെടുക്കുന്നതിന് മുമ്പ് ബ്ലെസി എന്റെ അടുത്തുവന്നു. എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആ മനുഷ്യന്‍ പത്തു വര്‍ഷങ്ങളായി ഒരു സിനിമക്ക് മാത്രമായി പണിയെടുക്കുകയായിരുന്നുവെന്ന് അന്ന് മനസ്സിലാക്കാനായി. താന്‍, അപ്പോഴും മറ്റു സിനിമകളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. തന്റെ വഴികളിലൂടെ സിനിമയില്‍ സജീവമായി തുടരുന്നതിനിടയിലായിരുന്നു അദ്ദേഹം പത്തുവര്‍ഷം ആടുജീവിതത്തിന് വേണ്ടി മാത്രമായി അര്‍പ്പിച്ചത്.

ആടുജീവിതത്തിലെ നജീബാകാനായി 30 കിലോ ഭാരം കുറക്കേണ്ടിവന്നു. എത്ര ദിവസം വേണ്ടി വരുമെന്ന് ബ്ലെസി ചോദിച്ചപ്പോള്‍ ആറു മാസം വേണമെന്ന് പറഞ്ഞു, എന്നാല്‍ അതിനേക്കാള്‍ വേഗത്തില്‍ തന്നെ കുറയ്ക്കാനായി. നാലഞ്ച് മാസമായപ്പോള്‍ തന്നെ 31 കിലോ കുറച്ചു. പട്ടിണി കിടന്നിട്ടാണ് കൂടുതല്‍ മെലിഞ്ഞത്.

ബ്ലെസിക്ക് ഏറെ സന്തോഷമായി. 45 ദിവസത്തെ ഷെഡ്യൂളില്‍ സിനിമ തീരുമെന്ന് പ്രതീക്ഷിച്ച് ഷൂട്ടിംഗ് ആരംഭിച്ചു, ആറു ദിവസം ഷൂട്ടിങ് പിന്നിടവേ, എല്ലാ പ്രതീക്ഷയും തെറ്റിച്ച് കോവിഡ് എത്തി. ലോകം മുഴുവന്‍ അടഞ്ഞുകിടന്നെന്നും പൃഥ്വിരാജ് പറഞ്ഞു.

ഷൂട്ടിങ് പുനഃരാരംഭിക്കാന്‍ ഒന്നര വര്‍ഷമെങ്കിലും എടുക്കുമായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം, റോളിന്റെ തുടര്‍ച്ച കിട്ടാനായി വീണ്ടും ശരീരഭാരം കുറയ്ക്കണമായിരുന്നു. ശരീരം ആഗ്രഹങ്ങള്‍ക്കൊത്ത് പ്രതികരിക്കുമോ എന്നൊക്കെ സംശയിച്ചു, പക്ഷേ അതൊക്കെ നടന്നു.

ഒടുവില്‍ ഷൂട്ടിംഗ് എല്ലാം ഭംഗിയായി നടന്നു. ലക്ഷ്യസാക്ഷാത്കാരമായി കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം പൂര്‍ത്തീകരിച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സിന്റെ അവസാന ഷോട്ടിന് ശേഷം ബ്ലെസി വീണ്ടും എന്നെ വന്ന് കെട്ടിപ്പിടിച്ചു, കരഞ്ഞു. ലക്ഷ്യ പൂര്‍ത്തീകരണത്തിനിടയിലെ ഒരു ‘വൃത്തം’ അങ്ങനെ പൂര്‍ത്തിയാകരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കവേ, 2008 മുതല്‍ 2023 വരെയുള്ള 15 വര്‍ഷത്തിനിടെ, ബ്ലെസി എന്ന സംവിധായകന്‍ ഒരു പടം മാത്രമാണ് ചെയ്തത്. അതാണ് ആടുജീവിതം എന്നും പൃഥ്വിരാജ് പറഞ്ഞു.

Anu

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

4 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

5 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

8 hours ago