സുപ്രിയ എന്താണ് വീട്ടില്‍ വിളിക്കുന്നത്..? പൃഥ്വിരാജിന്റെ തഗ്ഗ് മറുപടി..!!

ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളും ഉള്ള വ്യക്തിയാണ് പൃഥ്വിരാജ്. കരയിറിലെ തന്റെ തുടക്ക സമയത്ത് മുതല്‍ തന്റെ നിലപാടുകള്‍ ആര്‍ക്ക് മുന്നിലും അടിയറവ് വെയ്ക്കാത്ത ഈ നടനെ അന്ന് ചിലര്‍ അഹങ്കാരിയെന്ന് വിളിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് തന്നെ താഴ്ത്തികെട്ടിയവരെ കുറിച്ച് തന്നെ മലയാള സിനിമയുടെ ചുണക്കുട്ടി എന്ന് തിരിച്ചും വിളിപ്പിച്ചു, അതാണ് പൃഥ്വിരാജ് എന്ന് ആരാധകരും പറയുന്നു. അഭിമുഖങ്ങളിലും മറ്റും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കുന്ന പൃഥ്വിരാജിന്റെ ജനഗണമന എന്ന സിനിമയുടെ പ്രമോഷന്റെ വീഡിയോകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

പ്രമോഷന്‍ പരിപാടിയ്ക്കിടെ താരത്തിന് നേരെ വരുന്ന രസകരമായ ചോദ്യങ്ങള്‍ക്ക് അതിലും രസകരമായി ഉത്തരം നല്‍കുന്ന പൃഥ്വിരാജിന്റെ വീഡിയോകള്‍ ജനശ്രദ്ധ നേടുകയാണ്. അതില്‍ ഒരു ചോദ്യവും അതിന് പൃഥ്വിരാജ് നല്‍കിയ കലക്കന്‍ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സദസ്സില്‍ നിന്ന് ഉര്‍ന്ന ചോദ്യം ഇതായിരുന്നു. സുപ്രിയ എന്താണ് പൃഥ്വിരാജിനെ വീട്ടില്‍ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ വളരെ രസകരമായ രീതിയില്‍ ആയിരുന്നുതാരത്തിന്‌റെ മറുപടി. അത് സുപ്രിയയുടെ മൂഡ് പോലെയിരിക്കും എന്ന് ആണ് പറഞ്ഞത്.

ഒപ്പമിരുന്ന് സുരാജ് വെഞ്ഞാറമ്മൂടും ആ മറുപടി കേട്ട് ചിരിക്കുന്നുണ്ടായിരുന്നു..ഓരോ മറുപടികള്‍ക്ക് ഗൗരവം ഒന്നുമില്ലാതെ വളരെ രസകരമായ രീതിയില്‍ ആയിരുന്നു പൃഥ്വിരാജ് മറുപടി പറഞ്ഞിരുന്നത്. അതേസമയം, തന്റേ പേര് മാറ്റാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്തായിരിക്കും തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് താരം നല്‍കിയ ഉത്തരം…

തനിക്ക് പേര് മാറ്റണം എന്ന് തോന്നിയിട്ടില്ലെന്നും. ഇത് അച്ഛനിട്ട പേരാണെന്നും
അത്യാവശ്യം നല്ലൊരു പേര് അല്ലേ എന്നുമായിരുന്നു. അങ്ങനെ പറഞ്ഞ ശേഷം, പേരില്‍ വലിയ കാര്യം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല എന്നാണ് നടന്‍ പറയുന്നത്. മാത്രമല്ല വ്യക്തിത്വമാണ് പ്രധാനം എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ക്കുന്നു.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago