വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമായിരുന്നു മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷമായിരിക്കുകയാണ്. വളരെ വ്യത്യസ്തമായ പ്രൊമോഷനുമായെത്തിയ ചിത്രം പക്ഷേ ബോക്സോഫീസില്‍ തിളങ്ങാനായില്ല.
അതേസമയം, ചിത്രം പുറത്തിറങ്ങി ഒന്നര വര്‍ഷമാകുമ്പോള്‍ മുകുന്ദന് ഉണ്ണി അസേസിയേറ്റ്സ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ചെത്തിയിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍.
അഭിനന്ദനം അറിയിക്കാന്‍ താമസിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞാണ് പൃഥ്വിയുടെ അഭിനന്ദനം. എഴുത്തിലും മേക്കിംഗിലും വ്യത്യസ്ത പുലര്‍ത്തിയ ചിത്രമാണ് മുകുന്ദനുണ്ണിയെന്നും പൃഥ്വി ചിത്രത്തിന്റെ സംവിധായകന് അഭിനവിനയച്ച സന്ദേശത്തില്‍ പറയുന്നു. താന്‍ പൃഥിരാജ് സുകുമാരനാണെന്ന പരിചയപ്പെടുത്തലോടെയാണ് പൃഥ്വിയുടെ മെസേജ്. കുറേ നാളായി വാച്ച്ലിസ്റ്റിലുള്ള സിനിമയാണ്, പലകാരണം കൊണ്ട് ഇന്നാണ് കാണാന്‍ പറ്റിയത്, വൈകിയുള്ള അഭിനന്ദനത്തിന് ക്ഷമ ചോദിക്കുകയാണ്.
മുകുന്ദനുണ്ണി നന്നായി ഇഷ്ടമായി. ഭംഗിയുള്ള എഴുത്തും ഒത്ത ഷോട്ടുകളും. എഴുത്തിലും മേക്കിംഗിലുമുള്ള വ്യത്യസ്തത ഇഷ്ടമായി. അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു. എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
ലേറ്റ് അയാലും ലേറ്റസ്റ്റാ വരും, ഫ്രെയിം ചെയ്യാന്‍ കൊടുത്തിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് അഭിനവ് ഈ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചത്. മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിന്റെ ഒന്നാം വാര്‍ഷികത്തില്‍ അഭിനവ് തന്െ റരണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരുന്നു. ആഷിഖ് ഉസ്മാന് നിര്‍മിക്കുന്ന പുതിയ ചിത്രമം അഭിനവ് ആണ് സംവിധാനം ചെയ്യുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…