മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെ ഏറെ വൈറലായ ഒന്നാണ്.
വാസ്കോഡഗാമയുടെ നിധി കാക്കുന്ന ഭൂതം ആയിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവന്നിരുന്നു. ഒരേസമയം നായകനടന് ആയിട്ടും സംവിധായകന് ആയിട്ടും ആണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. നടന് പൃഥ്വിരാജും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് ആദ്യം മുതലേ വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ, ഇപ്പോഴിതാ പൃഥ്വി പിന്മാറിയെന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.
മോഹന്‍ലാലുമായുള്ള ഈഗോക്ലാഷ് കാരണമാണ് പിന്മാറിയതെന്നാണ് ആദ്യം മുതലേ വാര്‍ത്തകള്‍ വന്നിരുന്നത്. പക്ഷെ, ഷാജി കൈലാസിന്റെ കടുവ എന്ന ചിത്രത്തിന് വേണ്ടി വലിയ രീതിയിലുള്ള ശാരീരിക മാറ്റങ്ങള്‍ ഈ വരുത്തേണ്ടതായിരുന്നു. അതേസമയം വേറെ തരത്തിലുള്ള ഫിസിക്കല്‍ അപ്പിയറന്‍സ് ആണ് ബറോസ് എന്ന ചിത്രത്തിനുവേണ്ടി ആവശ്യമായി വരുന്നത്. ഇത് രണ്ടും ഒത്തു പോകാത്തത് കൊണ്ടാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ നിന്നും പിന്മാറിയത് എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അതല്ലാതെ മോഹന്‍ലാലും പൃഥ്വിരാജും തമ്മിലുള്ള ഈഗോ പ്രശ്നങ്ങള്‍ കൊണ്ടാണ് ചിത്രത്തില്‍ നിന്നും തെറ്റ് പിന്മാറിയത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…