Prithviraj confirm covid 19
നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന ജനഗണമന എന്ന ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അത് കൊണ്ട് തന്നെ ഷൂട്ടിങ് സംഘത്തിൽ ഉള്ള മുഴുവൻ പേരും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു.
നേരത്തെ ആട് ജീവിതം സിനിമയുടെ ഷൂട്ടിന് ശേഷം ജോര്‍ദാനില്‍ നിന്നും മടങ്ങിയെത്തിയ പൃഥ്വി കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. എന്നാൽ അന്ന് താരത്തിന് നെഗറ്റീവ് ആയിരുന്നു. സംവിധായകൻ ബ്ലെസി ഉൾപ്പടെ ഒരു സംഘം ആയിരുന്നു ലോക്ക് ഡൗൺ കാലത്ത് ജോർദാനിൽ കുടുങ്ങി മാസങ്ങൾ കഴിഞ്ഞു തിരികെ കേരളത്തിൽ എത്തിയത്. അന്ന് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു ഫലം.
ഇപ്പോൾ എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…