രാജ്യത്തെ തന്നെ വീണ്ടും അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് എമ്പുരാൻ. പൃഥ്വിയുടെ സംവിധാനത്തിൽ മോഹൻലാൽ എത്തുന്നു എന്നുള്ളത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷ. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരമാണ് പുറത്ത് വരുന്നത്.
എമ്പുരാന്റെ ഇനിയുള്ള ചിത്രീകരണം കേരളത്തിലായിരിക്കും എന്നതാണ് പുതിയ അപ്ഡേറ്റ്. തന്റെ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ വഴി സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എൽടുഇ, എമ്പുരാൻ എന്നീ ഹാഷ് ടാഗുകൾക്കൊപ്പം ലൊക്കേഷനിൽനിന്നുള്ള തന്റെ ചിത്രവും പൃഥ്വി പങ്കുവെച്ചു.
നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അറ്റാക്ക് ഹെലികോപ്ടറിന് മുന്നിൽ കൈയിൽ ഗണ്ണുമായി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ലൂസിഫറിലെ താരങ്ങളിൽ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും എമ്പുരാന്റെ ഭാഗമാകുന്നുണ്ട്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിർമാണ പങ്കാളിയാണ്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…