പൃഥ്വിരാജിനെയും സുരാജിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ആന്റണി സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ജന ഗണ മന. സിനിമയുടെ പ്രമോഷന് പരിപാടികള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന പൃഥ്വിരാജിനോട് പരിപാടിയില്‍ വെച്ച് അവതാരിക ചോദിച്ച ചോദ്യവും അതിന് നടന് നല്കിയ ഉത്തരവുമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
സിനിമകളില്‍ പലപ്പോഴും തീവ്രവാദികളായി മുസ്ലിം സമുദായത്തില്‍ പെട്ടവരെ ചിത്രീകരിക്കുന്ന രീതിയെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണെന്ന് ചോദിച്ച അവതാരികയോട് വളരെ കര്‍ക്കശമായ രീതിയിലും എന്നാല്‍ വളരെ പക്വതയോടെയും ആണ് പൃഥ്വിരാജ് മറുപടി പറഞ്ഞത്. ഈ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു..’എങ്ങനെയാണ് ഈ വിഷയം നമ്മള് സംസാരിക്കുന്ന സിനിമയുമായി, ജന ഗണ മനയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇതിന് ഉത്തരം പറഞ്ഞാല്‍, നിങ്ങളുടെ ചാനലിന്റെ തമ്പ്നെയിലില്‍ ഞങ്ങളുടെ മൂന്ന് പേരുടെയും ഫോട്ടോയും പൃഥ്വിരാജ് തീവ്രവാദത്തെക്കുറിച്ച്, എന്നും പറഞ്ഞായിരിക്കും അതിന്റെ തലക്കെട്ട്… ഉറപ്പായിരിക്കും.
അത് തുറന്ന് നോക്കുമ്പോള്‍ ജന ഗണ മനയുടെ പ്രമോഷന്റെ അഭിമുഖമായിരിക്കും. പക്ഷെ, ഇതായിരിക്കും തമ്പ്നെയിലും ഡിസ്ക്രിപ്ഷനും. അതിന്റെ താഴെ ഒരു അയ്യായിരം കമന്റും. എന്തിന് ഞാന്‍ നിങ്ങള്‍ക്ക് ആ ക്ലിക്ക്ബൈറ്റ് തരണം. നിങ്ങളുടെ കമ്പനിയില്‍ എനിക്ക് ഇന്‍വെസ്റ്റ്മെന്റ് ഉണ്ടോ, നിങ്ങളുടെ ലാഭത്തിന്റെ വിഹിതം എനിക്ക് തരുന്നുണ്ടോ.
ഇല്ലല്ലോ… എന്നായിരുന്നു പൃഥ്വി ചോദിച്ചത്. സംശയം കൊണ്ട് ചോദിച്ചതാണെന്ന് അവതാരിക വീണ്ടും പറഞ്ഞപ്പോള്‍ ഇപ്പോള്‍ സംശയം മാറിയില്ലേ എന്നും പൃഥ്വിരാജ് ചോദിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…