മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങില്‍ പിന്നിലായി ഇന്ദ്രന്‍സ്!! മുന്നോട്ട് നിര്‍ത്തി പൃഥ്വിരാജ്

സിനിമാ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍. നടിയെ ആദരിച്ച ചടങ്ങിലെ ചില നിമിഷങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജും കൈയ്യടി നേടുകയാണ്. ചടങ്ങില്‍ പുറകില്‍ നിന്ന ഇന്ദ്രന്‍സിനെ മുന്നിലേക്ക് വിളിച്ചുകൊണ്ടുവരുന്ന വീഡിയോയാണ് വൈറലാകുന്നത്.

വേദിയിലേക്ക് അമ്മയെ ഇന്ദ്രജിത്തും പൃഥ്വിരാജും കൈപിടിച്ചു കയറ്റി, തിരിഞ്ഞു നോക്കിയപ്പോഴാണ് പുറകിലേക്ക് മാറി നില്‍ക്കുന്ന ഇന്ദ്രന്‍സിനെ പൃഥ്വി ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും മുന്നിലേക്ക് വരാനും പറയുന്നു. ഇന്ദ്രജിത്തും ഇന്ദ്രന്‍സിനോട് സന്തോഷത്തോടെ സംസാരിക്കുന്നുണ്ട്.
”ഇതാണ് പൃഥ്വിരാജ് …പൃഥ്വിരാജ് ഇങ്ങനെ ആണ്…” എന്ന അടിക്കുറിപ്പോടെ ഫോട്ടോഗ്രാഫര്‍ ശ്യാംകുമാര്‍ ആണ് വീഡിയോ പുറത്തുവിട്ടത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് പൃഥ്വിരാജിനെ പ്രശംസിച്ച് എത്തുന്നത്. ഇതാണ് യഥാര്‍ഥത്തില്‍ പൃഥ്വിരാജെന്നും സഹപ്രവര്‍ത്തകരെയും മുതിര്‍ന്നവരെയും ബഹുമാനിക്കുന്നത് മറ്റുള്ളവരും കണ്ടു പഠിക്കണമെന്നൊക്കെയാണ് കമന്റുകള്‍.

വേദിയില്‍ പൃഥ്വി അമ്മയെ കുറിച്ച് വികാരനിര്‍ഭരമായിട്ടാണ് സംസാരിച്ചത്. അച്ഛന്‍ മരിച്ച ശേഷം അച്ഛനുമായി ആംബുലന്‍സില്‍ പോയ നിമിഷങ്ങളും പൃഥ്വി പങ്കുവച്ചു. പൃഥ്വിയുടെ തൊണ്ടയിടറുന്ന വാക്കുകള്‍ കേട്ട് മല്ലിക സുകുമാരന്റെയും ഇന്ദ്രജിത്തിന്റെയും കണ്ണുകള്‍ നിറഞ്ഞു.

അമ്മയ്ക്കൊപ്പം അഭിനയിക്കുകയും അമ്മ അഭിനയിച്ച സിനിമ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അപൂര്‍വ ഭാഗ്യം തനിക്ക് മാത്രമാണെന്നും പൃഥ്വി പറയുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ ഇനി എന്ത് ചെയ്യും എന്നോര്‍ത്താണ് സങ്കടപ്പെട്ടതെന്നും എന്നാല്‍ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്നിവിടെ നില്‍ക്കുന്ന താനും ഇന്ദ്രജിത്തും എന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

Anu

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

46 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

3 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

5 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago