ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

Follow Us :

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്ന പൃഥിരാജിന് സാമ്പത്തികമായി പ്രശ്നങ്ങൾ അനുഭവിച്ച കാലഘട്ടം ഇല്ലെന്ന് തന്നെ പറയാം. ഇക്കാലയളവിനിടെ പൃഥിരാജിന്റെ ലൈഫ് സ്റ്റെെലിലും വലിയ മാറ്റങ്ങൾ വന്നു. ലക്ഷ്വറി കാറുകളുടെ ഒരു ശേഖരം തന്നെ പൃഥിരാജിനുണ്ട്. ഇതിനോടൊപ്പം നടൻ ധരിക്കുന്നത് വിലപിടിപ്പുള്ള വസ്ത്രങ്ങളും ആക്സസറീറസുമാണ്. പൃഥി ധരിക്കുന്ന ഇന്റർനാഷണൽ ബ്രാൻഡുകൾ ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലും പറ്റാത്തതാണ്. പൃഥി ഒരോ ഇവന്റുകളിലും ധരിക്കുന്ന ഷർട്ടിന്റെ വില ഒരു സാധാരണ വ്യക്തിക്ക് രണ്ടോ മൂന്നാേ മാസത്തെ ശമ്പളത്തോളമാണ്. അടുത്തിടെ നടൻ ഒരു പൊതു വേദിയിൽ എത്തിയത് അലക്സാണ്ടർ മാക് ക്യൂൻ എന്ന വിദേശ ബ്രാൻഡിന്റെ ഷർട്ട് ധരിച്ചാണ്. 80,035 രൂപയാണ് ഇതിന്റെ വില. ബ്രിട്ടീഷ് ബ്രാൻഡാണിത്.

ഈ ബ്രാൻഡിന്റെ അണ്ടർവിയറിന്റെ വില 12,000 ത്തിന് മുകളിലാണ്. പൃഥിരാജിന്റെ സൺ ഗ്ലാസിന്റെ വിലയും കൂടുതലാണ്, കാർട്ടിയർ എന്ന ലക്ഷ്വറി ബ്രാൻഡിന്റെ സൺ ഗ്ലാസ് ധരിച്ചാണ് അ‌ടുത്തിടെ പൃഥിരാജിനെ ക്യാമറയ്ക്ക് മുന്നിൽ കണ്ടത്. 90,250 രൂപയാണ് ഇതിന്റെ വില. പൃഥിയുടെ ടീഷർട്ട്, ഷൂ തുട‌ങ്ങിയവയ്ക്കെല്ലാം വലിയ വിലയുണ്ട്. അടിമുടി ലക്ഷ്വറിയിലാണ് പൃഥിയുടെ ജീവിതം. അതേസമയം ചെറിയ പ്രായത്തിൽ തന്നെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന പൃഥിരാജ് കരിയറിൽ നിന്നും ഇടവേളയെടുത്ത സമയമില്ല എന്ന് തന്നെ പറയാം. കുറച്ച് കാലത്തേക്കെങ്കിലും സിനിമാ ലോകത്തു നിന്നും മാറി നിന്നത് ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെ‌ടുപ്പുകളുമായി ബന്ധപ്പെട്ടാണ്. അന്തരിച്ച പിതാവ് സുകുമാരൻ സിനിമയിൽ നിന്നും ലഭിച്ച സമ്പാദ്യങ്ങളൊന്നും നഷ്ടപ്പെടുത്തിയതേയില്ല. ഇതേക്കുറിച്ച് സുകുമാരന്റെ ഭാര്യയും പൃഥ്‌വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരൻ ഒന്നിലേറെ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുമുണ്ട്.

prithviraj sukumaran

സിനിമാ രംഗത്തേക്ക് കടന്ന് വന്ന പൃഥിരാജിനെ കാത്തിരുന്നത് മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമായാലോകം തന്നെ ആയിരുന്നു. വളരെ പെട്ടെന്ന് മലയാളത്തിലെ വില പിടിപ്പുള്ള താരമാകാനും പൃഥ്‌വിരാജിനും കഴിഞ്ഞു. നടനെന്നതിനൊപ്പം നിർമാതാവ്, സംവിധായകൻ വിതരണക്കാരൻ തുടങ്ങി പല മേഖലകളിൽ പൃഥിരാജ് സാന്നിധ്യം അറിയിച്ചു അതുകൊണ്ടൊക്കെ തന്നെ പൃഥ്‌വിരാജിന്റെ ആസ്തിയും ഒരുപാടുണ്ട്. എന്നാൽ പക്ഷെ പൃഥ്‌വിരാജ് മാത്രമല്ല മലയാളത്തിൽ പൊതുവെ സ്റ്റെെലിംഗിലും ലുക്കിലും എപ്പോഴും ശ്രദ്ധ നൽകുന്നവരിൽ പ്രധാനി നടൻ മമ്മൂട്ടിയാണ്. പിന്നെയുള്ളവരാണ് പൃഥ്വിരാജ്‌ , ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവർ. സിനിമകളുടെ പ്രൊമോഷനുകൾക്ക് മുതൽ യാത്രകൾക്ക് വരെ ലക്ഷ്വറി ബ്രാൻഡുകളാണ് ഇവർ ധരിക്കാറുള്ളത്. കോടികളുടെ വരുമാനമുള്ള താരങ്ങൾക്ക് ഇത് ചെറിയ തുകയാണെന്നത് മറ്റൊരു കാര്യം. നായക നിരയിൽ മലയാളത്തിലെ മിക്കവരും ലക്ഷ്വറി ബ്രാൻഡുകളുടെ ആരാധകരാണെങ്കിലും ബോളിവുഡ്, ടോളിവുഡ് താരങ്ങളുടെ ലൈഫ് സ്റ്റെെലുമായി താരതമ്യം ചെയ്യുമ്പോൾ മലയാളത്തിലെ താരങ്ങൾ ഏറെ പിറകിലാണ് എന്നത് മറ്റൊരു കാര്യം.

prithviraj-sukumaran

ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങളും ആക്സസറീസുമാണ് ബോളിവുഡിലെ താരങ്ങൾ ഉപയോഗിക്കുന്നത്. ഇന്ന് ഇതേ രീതിയിലേക്ക് മലയാള സിനിമാ ലോകവും മാറുന്നു. മുംബൈ ഫാഷൻ, സിനിമാ ലോകത്തെ രീതികളെല്ലാം പതിയെ ഇന്ന് മോളിവുഡിൽ എത്തുന്നുണ്ട്. 350 കോടി ബജറ്റില്‍ നിര്‍മ്മിച്ച അക്ഷയ് കുമാര്‍-പൃഥ്വിരാജ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തിയേറ്ററില്‍ പരാജയമായതോടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് വാഷു ഭഗ്നാനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. പ്രൊഡക്ഷന്‍ കമ്പനിയായ പൂജ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ഓഫീസ് കെട്ടിടം വിറ്റെന്ന വാർത്തയാണ് പുറത്തു വന്നത്. വാഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ഏഴ് നില കെട്ടിടം 250 കോടി വരുന്ന കടം വീട്ടാനായി വിറ്റെന്നാണ് പ്രചരിച്ചത് എന്നാൽ പക്ഷെ ഈ വാര്‍ത്തകളോട് പ്രതികരിച്ച് വാഷു ഭഗ്നാനി രംഗത്തെത്തിയിരുന്നു. കെട്ടിടം പുനരുദ്ധാരണം ചെയ്യുകയാണ് എന്നാണ് നിര്‍മ്മാതാവ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. മാത്രമല്ല, സാമ്പത്തിക നഷ്ടത്തില്‍ നിന്നും കര കയറാന്‍ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു എന്നും വാഷു ഭഗ്നാനി വെളിപ്പെടുത്തിയിരുന്നു.