പാടം നികത്തി നിർമാണം; പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് പൊളിച്ച് നഗരസഭ

പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ ‘എന്ന സിനിമയുടെ ചിത്രീകരണത്തിനായി പെരുമ്പാവൂരിൽ നിർമ്മിച്ച സെറ്റ് നഗരസഭയുടെ നിർദ്ദേശത്തെ തുടർന്ന് പൊളിച്ച് മാറ്റുന്നു. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് പെരുമ്പാവൂർ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയ സാഹചര്യത്തിലാണ് നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി പെരുമ്പാവൂർ കാരാട്ട് പള്ളിക്കരയിൽ സ്വകാര്യ സ്ഥലത്ത് നിർമ്മിച്ച സെറ്റാണ് പൊളിച്ചുമാറ്റുന്നത്. വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകൻ ജേക്കബ് ജോയിയുടെ ഉടമസ്ഥതയിൽ ഉള്ള 12–ാം വാർഡിലെ കാരാട്ടുപളളിക്കരയിലാണ് ഗുരുവായൂർ അമ്പലത്തിന്റെ മാതൃക നിർമിക്കുന്നത്. ഇവിടെ പാടം മണ്ണിട്ടു നികത്തുന്നു എന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിന് ശേഷമാണ് സ്റ്റോപ്പ് മെമ്മോ നൽകി സെറ്റ് നിർമ്മാണം നിർത്തിവെപ്പിക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സെറ്റ് പൊളിച്ചുമാറ്റാൻ തുടഗുകയും ചെയ്തു.

സെറ്റ് നിർമ്മിച്ച സ്ഥലം ഇപ്പോഴും നിലം ഭൂമിയാണെന്നും നിർമ്മാണത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉടമ വാങ്ങിയിട്ടില്ലെന്നും നഗരസഭ അധ്യക്ഷൻ ബിജു ജോൺ ജേക്കബ് വ്യക്തമാക്കി. പാടം നികത്തിയ സ്ഥലത്ത് നിർമാണ അനുമതി നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പ്ലൈവുഡും കഴകളും സ്റ്റീൽ സ്ക്വയർ പൈപ്പും പോളിത്തീൻ ഷീറ്റുകളും ഉപയോഗിച്ച് ഒരു മാസത്തോളമായി അറുപതോളം കലാകാരൻമാർ ചേർന്നാണ് സെറ്റി​ന്റെ നിർമാണം നടത്തുന്നത്. അതേസമയം സെറ്റി​ന്റെ നിർമാണത്തി​ന്റെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും, കൗൺസിൽ യോഗത്തിൽ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. ചില കൗൺസിലർമാരുടെ വ്യക്തി താൽപര്യമാണ് സെറ്റ് നിർമാണത്തിനു സ്റ്റോപ്പ് മെമ്മോ നൽകാൻ കാരണമെന്ന് വി.സി.ജോയ് ആരോപണമുന്നയിച്ചിട്ടുണ്ട്. മകന്റെ പേരിലുള്ള സ്ഥലത്തെ നിർമാണത്തിന് തന്റെ പേരിലാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമ ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ പ്രഖ്യാപണിതിന് പിന്നാലെ സിനിമയ്‌ക്കെതിരെ സംഘപരിവാർ നേതാവ് പ്രതീഷ് വിശ്വനാഥ് രംഗത് വന്നിരുന്നു. ഗുരുവായൂരപ്പന്‍റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയന്കുന്നനെ ഓർത്താൽ മതിയെന്നായിരുന്നു താക്കേത്. ബൂക്കിലൂടെ ആയിരുന്നു പ്രതീഷ് വിശ്വനാഥന്റെ പ്രതികരണം.

പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും ബേസിൽ ജോസഫുമാണ് മുഖ്യവേഷത്തിൽ എത്തുന്നത്. വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധാനം. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം വിതരണം ചെയ്യുന്നത്. ഒരു വർഷം മുമ്പേ കേട്ട കഥയാണെന്നും ഓർക്കുമ്പോൾത്തന്നെ ചിരിവരുന്ന കഥയാണ് ചിത്രത്തിന്റേതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചിരുന്നു. ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും പൃഥ്വി അന്ന് പങ്കുവെയ്ക്കുകയുണ്ടായി. അതെ സമയം ചിത്രത്തില്‍ പൃഥ്വിരാജ് നെഗറ്റിവ്കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന സൂചനകളും ഉണ്ടായിരുന്നു.. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്ന നടന്‍ ബൈജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. നിഖില വിമലും മമത ബൈജുവുമാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും നടന്നിരുന്നത്. സുപ്രിയ മേനോൻ, സംവിധായകൻ വിപിൻ ദാസ്, മുകേഷ് ആർ. മേത്ത എന്നിവർ പൂജ ചടങ്ങിനെത്തിയിരുന്നു

Sreekumar

Recent Posts

ഓരോ ദിവസവും പുത്തൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് മിനുങ്ങുന്നു; സ്റ്റാറ്റസ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത

സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി…

2 hours ago

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ…

2 hours ago

പങ്കാളിക്ക് സെക്സിനോടുള്ള താത്പര്യം കുറവാണോ…; ഇക്കാര്യം അറിഞ്ഞിരിക്കാം

ദാമ്പത്യ ജീവിതത്തിൽ സെക്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സന്തോഷകരമായ ലൈംഗിക ജീവിതം പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ വളരെ നിർണായകമാണ്. ലൈംഗികബന്ധത്തിൽ…

2 hours ago

ഇത് വെറും ഒരു ഷോ മാത്രമാണെന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം, ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ബഡായ്. അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് ആര്യ…

2 hours ago

ഇസ്രായേലിന് താക്കീതുമായി ഹമാസ്

ഇസ്രായേലിന് നേരെ റഫയിൽ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന് ഇസ്രയേലും. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ഒറ്റ…

2 hours ago

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

4 hours ago