മെര്‍സിഡീസ് AMG 63 ലക്ഷ്വറി എസ്യുവി സ്വന്തമാക്കി പൃഥ്വിരാജ്!!

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വാഹന കലക്ഷനുള്ള യുവതാരങ്ങളില്‍ ഒരാളാണ് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ്. മലയാള സിനിമയിലെ ആദ്യ ലംബോര്‍ഗിനി സ്വന്തമാക്കിയത് താരമാണ്. അടുത്തിടെ താരം ഹുറാകാന്‍ വിറ്റ് ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ നിരവധി താരങ്ങള്‍ മെര്‍സിഡീസിന്റെ ഈ ജി-വാഗണ്‍ എസ്യുവി ഉപയോഗിക്കുന്നുണ്ട്. മലയാളത്തില്‍ തന്നെ ദുല്‍ഖര്‍ സല്‍മാന് ഇതിനോടകം തന്നെ മെര്‍സിഡീസ് AMG G63 എസ്യുവി സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ പുതിയൊരു ആഡംബര എസ്.യു.വി. കൂടി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വി. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസിന്റെ ജി63 എ.എം.ജിയാണ് അദ്ദേഹം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, മിനി കൂപ്പര്‍, ബിഎംഡബ്ല്യു 7 സീരിസ് തുടങ്ങിയ നിരവധി കാറുകള്‍ പൃഥ്വിരാജിന്റെ ഗാരേജിലുണ്ട്.

എമറാള്‍ഡ് മെറ്റാലിക് ഗ്രീന്‍ നിറമുള്ള എസ്‌യുവി പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിതരണക്കാരായ റോയല്‍ ഡ്രൈവില്‍ നിന്നാണ് താരം പുതിയ വാഹനം വാങ്ങിയത്. ലംബോര്‍ഗിനി ഉറുസും റോയല്‍ ഡ്രൈവില്‍ നിന്നായിരുന്നു പൃഥ്വിരാജ് സ്വന്തമാക്കിയത്.

ഓണ്‍റോഡ് വില ഏകദേശം 4 കോടി രൂപ വില വരുന്ന വാഹനമാണ് മെഴ്സിഡീസിന്റെ ജി63 എ.എം.ജി. ബെന്‍സിന്റെ ഏറ്റവും കരുത്തുറ്റ എസ്‌യുവികളിലൊന്നാണ്. 2021 ജനുവരിയില്‍ റജിസ്റ്റര്‍ ചെയ്ത വാഹനമാണ് ജി 63 എഎംജി എന്ന ജി വാഗണ്‍.

നാലു ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ട്വിന്‍ ടര്‍ബോ ഉപയോഗിക്കുന്ന എന്‍ജിന് 585 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 4.5 സെക്കന്റുകള്‍ മാത്രം മതി.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

5 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

5 hours ago