രണ്ട് വര്‍ഷത്തിന് ശേഷമുള്ള ആഘോഷം..!! അതിലും സര്‍പ്രൈസ് ഒരുക്കി പൃഥ്വിരാജ്..!!

കൈനിറയെ ചിത്രങ്ങളുമായി മലയാളി സിനിമാ ആസ്വാദകര്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് എന്ന നടന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുറത്തിറങ്ങാനുള്ള അടുത്ത സിനിമയായ ജനഗണമനയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ച് എത്തുന്ന സിനിമയാണ് ജനഗണമന. ഈ കൂട്ടുകെട്ട് തന്നെ ആരാധകരലില്‍ പകരുന്ന പ്രതീക്ഷ വളരെ വലുതാണ്. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന.

ചിത്രത്തിന്റെതായി പുറത്ത് വന്ന ടീസര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ചൊരു പ്രധാന കാര്യം പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ‘ജനഗണമന’ രണ്ട് ഭാഗങ്ങളായാകും റിലീസിനെത്തുക എന്നാണ് പൃഥി അറിയിച്ചിരിക്കുന്നത്. ജെയ്ന്‍ യൂണിവേഴ്സ്റ്റി കൊച്ചി ക്യാംപസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പൃഥ്വി ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യമായിട്ടാകും രണ്ട് ഭാഗങ്ങളിലായിട്ടെത്തുന്ന ഒരു സിനിമയില്‍ പൃഥിരാജ് അഭിനയിക്കുന്നത്. മാത്രമല്ല, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തീയറ്ററുകളില്‍ എത്തുന്ന പൃഥ്വിരാജ് സിനിമകൂടിയാണ് ജനഗണമന. കോള്‍ഡ് കേസ്,കുരുതി, ഭ്രമം, ബ്രോഡാഡി എന്നീ പൃഥ്വിരാജ് ചിത്രങ്ങളെല്ലാം ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു.

അതേസമയം നിലവില്‍ ഇറങ്ങിയിരിക്കുന്ന ടീസറിലെയും ഇറങ്ങാന്‍ പോകുന്ന ട്രെയിലറിലെയും ദൃശ്യങ്ങള്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍ നിന്നുള്ളതാണ് എന്ന് സൂചനയുണ്ട്. ഏപ്രില്‍ 28ന് ചിത്രത്തിന്റെ ആദ്യഭാഗം തിയറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Rahul

Recent Posts

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

2 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

30 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago