‘എനിക്ക് മുമ്പേ ദുല്‍ഖര്‍ അത് ചെയ്തു’; പൃഥ്വിരാജ്

പൃഥ്വിരാജ് നായകനാവുന്ന കടുവ റിലീസിനുള്ള തയ്യാറെടുപ്പിലാണ്. ഷാജി കൈലാസ് നീണ്ട ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയെന്നതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കടുവയ്ക്കായി കാത്തിരിക്കുന്നത്. ചിത്രത്തിനായി വിദേശരാജ്യങ്ങളിലുള്‍പ്പെടെ പല നഗരങ്ങളില്‍ പ്രൊമോഷന്‍ നടക്കുന്നുണ്ട്.

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് കടുവ പ്രദര്‍ശനത്തിന് എത്തുന്നത്. ഇങ്ങനെ ചെയ്തതിലൂടെ മലയാളത്തെയും പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുകയാണോ എന്നതിന് ഉത്തരം നല്‍കുകയാണ് ചിത്രത്തിലെ നായകനും നിര്‍മ്മാതാക്കളില്‍ ഒരാളുമായ പൃഥ്വിരാജ്. കടുവയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

‘ഇതിന് തുടക്കമിട്ടത് ഞാനാണെന്ന് എനിക്ക് അവകാശപ്പെടാന്‍ പറ്റില്ല. എനിക്ക് മുമ്പ് കുറിപ്പിനായി ദുല്‍ഖര്‍ ഇത് ചെയ്തതാണ്. ദുല്‍ഖര്‍ എല്ലാ നഗരങ്ങളിലും പോയി കുറുപ്പ് പ്രൊമോട്ട് ചെയ്തു. അതിന്റെ ഗുണം കുറുപ്പിനും ദുല്‍ഖറിനുമൊക്കെ കിട്ടിയതാണ്. ആ ഒരു സിനിമ അങ്ങനെ സംഭവിച്ചു. പിന്നെ അത് നിന്നു. എനിക്ക് തോന്നുന്നത് ഇത് ഇനി ഒരു നോമാവണം’ എന്നാണ് പൃഥിരാജ് പറഞ്ഞത്.

കടുവയാണെങ്കിലും ജന ഗണ മനയാണെങ്കിലും അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്യുന്നുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഈ സിനിമ കാണുന്നവര്‍ക്ക് ഓപ്ഷന്‍ കൊടുക്കാന്‍ വേണ്ടിയാണതെന്നും പൃഥ്വിരാജ് പറഞ്ഞു. പ്രേക്ഷകര്‍ക്ക് ഒന്നുകില്‍ സബ്ടൈറ്റില്‍ ചൂസ് ചെയ്യാം. അല്ലെങ്കില്‍ ഇഷ്ടമുള്ള ഓഡിയോ ട്രാക്ക് ചൂസ് ചെയ്യാം. ആ ഓപ്ഷന്‍ തിയേറ്ററുകളില്‍ എന്തുകൊണ്ട് കൊടുക്കുന്നില്ല എന്ന് ചിന്തിക്കുന്നുണ്ടെന്നും പൃഥിരാജ് വ്യക്തമാക്കി.

 

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago