ചാവുകടലിലെ സൂര്യാസ്തമയം; സുപ്രിയ എടുത്ത ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്‌

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് നടന്‍ പൃഥ്വിരാജ്. ദിവസങ്ങളോളം കാണാതിരുന്ന ഡാഡയെ കാണാനായി ജോര്‍ദാനിലേക്ക് പോകുന്ന അലംകൃതയുടെ ചിത്രവും വീഡിയോയും സുപ്രിയ പങ്കുവച്ചിരുന്നു. ജോര്‍ദാനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇവര്‍.

ഇപ്പോഴിതാ സുപ്രിയ എടുത്ത പുതിയ ചിത്രം പൃഥ്വി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ചാവുകടലിലെ സൂര്യാസ്തമയം എന്ന ക്യാപ്ഷനോടു കൂടിയുള്ള ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തിരിക്കുന്നത്. കടലിലിറങ്ങി സൂര്യനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന നടനെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. സുപ്രിയക്ക് കടപ്പാടും പൃഥ്വി നല്‍കിയിട്ടുണ്ട്.

അലംകൃതയേയും ചുമലിലെടുത്ത് സവാരിയ്ക്ക് ഇറങ്ങിയ പൃഥ്വിരാജിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവെച്ചിരുന്നു. ജോര്‍ദാനിലെ പെട്രയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായി പെട്ര ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

അതേസമയം ദിവസങ്ങളോളം കാണാതിരുന്ന ഡാഡയെ കാണാനായി ജോര്‍ദാനിലേക്ക് പോകുന്ന അലംകൃതയുടെ ചിത്രവും വീഡിയോയും സുപ്രിയ പങ്കുവച്ചിരുന്നു. കുട്ടി ബാഗും തൊപ്പിയും വച്ച് കയ്യില്‍ ടിക്കറ്റുമായി വിമാനത്തില് കയറാനായി പോകുകയാണ് അല്ലി. ’70 ദിവസത്തിന് ശേഷം ഡാഡയെക്കാണാന്‍ റെഡിയായിരിക്കുന്നു’ എന്നാണ് മകളുടെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് സുപ്രിയ കുറിച്ചത്.

മാര്‍ച്ച് അവസാനത്തോടെയായിരുന്നു പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്ക് ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി പുറപ്പെട്ടത്. അവിടെ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു.

Gargi

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago